Latest NewsKeralaIndia

‘ആറന്മുള നടന്നത് പീഡനം അല്ല, പരസ്പര സമ്മതത്തോടെ’; പീഡനത്തിനിരയായ പെൺകുട്ടിയെ അപമാനിച്ച്‌ സിപിഎം പ്രവർത്തകൻ , സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം

ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ട: ആറന്മുളയില്‍ കോവിഡ് രോ​ഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തെ ന്യായീകരിക്കാന്‍ സൈബര്‍ പ്രചരണവുമായി സിപിഎം അനുഭാവികൾ. കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നാണ് ഇവർ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. സിപിഎം പ്രവര്‍ത്തകനും കൊണ്ടോട്ടി സ്വദേശിയുമായ അബ്ദുള്‍ മജീദാണ് ഇത്തരത്തിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള പ്രചരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഒപ്പം ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ‘ആറന്മുള സംഭവം പീഡനമല്ല, മരിച്ചു ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നു എന്നത് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. സത്യം പുറത്തു വരും മുൻപ് ഒരു മതവിഭാഗത്തേയും ആ വ്യക്തിയെയും കരിവാരി തേക്കുന്നതിൽ ചില പ്രത്യേക വിഭാഗത്തിന്റെ സംഘടിത ബുദ്ധിയുണ്ടെന്നാണ്” ഇയാളുടെ വാദം.

ധനമന്ത്രി തോമസ് ഐസക്കുമായി സമ്പർക്കം, പിണറായി വിജയനും കെകെ ശൈലജയും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ നിരീക്ഷണത്തില്‍

കൂടാതെ പെൺകുട്ടിയെ കുറിച്ച് അവരുടെ നാട്ടിൽ അന്വേഷിക്കണമെന്നും ഇയാൾ പറയുന്നു. സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം രോഗബാധിതയായ യുവതിയെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ആറന്മുളയില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്.

ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ(29) പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലടക്കം നൗഫല്‍ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button