Latest NewsNews

ജോലിക്കാരുടെ പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 8.5 ശതമാനം തന്നെ; ബേസിസ് പോയിൻറ് കുറയ്ക്കില്ലെന്ന് ഇപിഎഫ് ഓർഗനൈസേഷൻ

ശമ്പളം ലഭിക്കുന്ന ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വരുമാനം 8.5ല്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. നിക്ഷേപത്തില്‍നിന്നുള്ള ആദായം കാര്യമായി കുറഞ്ഞതും മറ്റ് നിക്ഷേ പദ്ധതികളുടെ പലിശയില്‍ കാര്യമായി ഇടിവുവന്നതുംമൂലം പലിശകുറയ്ക്കുന്നതിന് ഇപിഎഫ്ഒയുടെമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാൽ പലിശനിരക്കിൽ കുറവ് വരുത്തേണ്ടെന്ന് ഇപിഎഫ്ഒ ബോര്‍ഡ് യോഗം തീരുമാനിച്ചു.

ഇപിഎഫ് വരിക്കാര്‍ക്ക് ഇത്തവണ രണ്ടുഘട്ടമായിട്ടായിരിക്കും പലിശ അക്കൗണ്ടില്‍ വരവുവെയ്ക്കുക. ആദ്യഘട്ടമായി 8.15ശതമാനം പലിശ വരിക്കാരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും. 0.35ശതമാനം പലിശയാകട്ടെ ഡിസംബറിലാകും അക്കണ്ടിലെത്തുക.

2019-20 സാമ്പത്തിക വര്‍ഷത്തെ പലിശ 8.5ശതമാനമായി കഴിഞ്ഞ മാര്‍ച്ചിലാണ് ഇപിഎഫ്ഒ നിശ്ചയിച്ചത്. മുന്‍വര്‍ഷത്തേക്കാല്‍ 0.15ശതമാനം കുറവായിരുന്നു ഇത്. 2018-19ൽ ഇപിഎഫിന് ലഭിച്ചിരിക്കുന്ന പലിശ നിരക്ക് 8.65 ശതമാനമായിരുന്നു.

shortlink

Post Your Comments


Back to top button