COVID 19Latest NewsNewsGulfOman

കോവിഡ്  : ഒമാനിൽ രോഗമുക്തി നേടിയവരുടെ എണ്ണം 80000കടന്നു : ഒൻപത് മരണം കൂടി 

മസ്‌ക്കറ്റ് :   ഒമാനിൽ  349 പേര്‍ക്ക് കൂടി  ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു.  ഒൻപതു പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്  സ്ഥിരീകരിച്ചവരുടെ എണ്ണം  87,939ഉം, മരണസംഖ്യ  751 ആയി.  142 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ  രോഗമുക്തരുടെ എണ്ണം  83,115 ആയി ഉയർന്നു.  94.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് . നിലവിൽ   462  പേരാണ് ചികിത്സയിലുള്ളത്. 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും,  കഴിഞ്ഞ 24 മണിക്കൂറിനിടെ 54  കൊവിഡ് രോഗികളെ ആശുപത്രികളില്‍   പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also read : ഈ കോവിഡ് കാലത്തു നല്ല ആരോഗ്യശീലങ്ങള്‍ പിന്തുടരാം

ബഹ്‌റൈനിൽ കോവിഡ് മുക്‌തരുടെ എണ്ണം അരലക്ഷം കടന്നു. 334പേർ കൂടി ചൊവ്വാഴ്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 51,574ആയി ഉയർന്നു. പു​തു​താ​യി 661 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇതിൽ 78 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 579 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും നാ​ലു​പേ​ർ​ക്ക്​ യാ​ത്ര​യിലൂടെയുമാണ് രോഗം ബാധിച്ചത്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു സ്വദേശി വനിതകൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 56,778ഉം, മരണസംഖ്യ 202ഉം ആയി. നിലവിൽ 5002പേരാണ് ചികിത്സയിലാണെന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button