Latest NewsNewsKuwaitGulf

ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം : എട്ട് പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി : ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യനിർമാണം നടത്തിയ എട്ടു പ്രവാസികൾ കുവൈറ്റിൽ പിടിയിൽ. അ‍ഹ്‍മദി സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സലാഹ് മത്തര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയർ ജനറല്‍ വലീദ് അല്‍ ശെഹാബ് എന്നിവരുടെ നേതൃത്വത്തില്‍ മെഹ്‍ബുലയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യ നിര്‍മാണത്തിനുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. കുപ്പികളില്‍ നിറച്ച് വിതരണത്തിന് തയ്യാറാക്കിയ നിലയിലും അല്ലാതെയും വന്‍തോതില്‍ മദ്യം ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്നു.

Also read : കാട്ടുതീ അനിയന്ത്രിതമായി പടരുന്നു; കാലിഫോര്‍ണിയയില്‍ മൂന്ന് മരണം

അപ്പാര്‍ട്ട്മെന്റുകള്‍ മദ്യ നിര്‍മാണ കേന്ദ്രങ്ങളാക്കി മാറ്റി ഇവിടെ വന്‍തോതില്‍ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌. പിടിയിലായവരെ ചോദ്യം ചെയ്‍തുവരികയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും, പിടിച്ചെടുത്ത മദ്യം കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നശിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button