KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസ് : സ്വപ്ന സുരേഷ് അടക്കമുളള പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കമായി

തിരുവനന്തപുരം : വിമാനത്താവള സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അടക്കമുളള പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കമിട്ട് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ്. പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കാനാണ് നീക്കം. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരായാണ് കോഫെപോസ ചുമത്തുന്നത്.

Also read : ബാലഭാസ്ക്കറിന്റെ മരണത്തിൽ നുണപരിശോധനക്ക് അദ്ദഹത്തിന്റെ ഭാര്യ ലക്ഷ്മിയെ കൂടി ഉള്‍പ്പെടുത്തണം: കലാഭവന്‍ സോബി

ഇതിനായി കോഫെപോസ ബോർഡിനു മുന്നിൽ അപേക്ഷ സമർപ്പിക്കും. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കോഫേപോസ സമിതിയായിരിക്കും ഇതിനു അനുമതി നൽകേണ്ടത്. കളളക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, വാങ്ങിയവർ എന്നിവർക്കെതിരെ കുറ്റം ചുമത്താനും അപേക്ഷ സമർപ്പിക്കും. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് കസ്റ്റംസിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button