Latest NewsNewsIndiaInternational

സമയോചിതമായി ഇടപെടൽ, വിമാനയാത്രക്കിടെ വയോധികയുടെ ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സ് : അഭിനന്ദനപ്രവാഹം

ലണ്ടൻ : വിമാനയാത്രക്കിടെ, സമയോചിതമായി ഇടപെട്ട്, വയോധികയുടെ ജീവന്‍ രക്ഷിച്ച് മലയാളി നഴ്‌സ്. കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്‍റു ജോസാണ് . അടിയന്തര വൈദ്യസഹായം ആവശ്യമായ ഘട്ടത്തെ സധൈര്യം നേരിട്ടു കൊണ്ട് രംഗത്ത് വന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കാനഡയിലെ ടൊറന്റോയില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു ലണ്ടനില്‍ നഴ്‌സായ ഷിന്റു ജോസും ഭര്‍ത്താവ് ഷിന്റോയും. വിമാനം പറന്നുയര്‍ന്ന് നാലു മണിക്കൂറോളം കഴിഞ്ഞപ്പോൾ. നേരത്തെ ഹൃദയാഘാതം സംഭവിച്ചിട്ടുള്ള വയോധികയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനത്തിലുള്ളവർ ആശങ്കയിലായി.

Also read : ദൈവദൂതനായി നടൻ ശിവകാർത്തികേയൻ; അന്തരിച്ച വടിവേൽ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു; മനം നിറഞ്ഞ് ആരാധകർ

യാത്രക്കാരില്‍ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഉണ്ടെങ്കില്‍ മുമ്പോട്ട് വരണമെന്ന് ക്യാബിന്‍ ക്രൂ അഭ്യര്‍ത്ഥിച്ചതും ഹൃദയാഘാത ലക്ഷണങ്ങളാണെന്ന തിരിച്ചറിഞ്ഞ ഷിന്റു അധികം വൈകാതെ മുന്നോട്ട് വന്നു. സഹായവുമായി സ്റ്റാഫ് നഴ്‌സ് കൂടിയായ ഭര്‍ത്താവും എത്തിയതോടെ ഷിന്‍റുവിന് വയോധികയുടെ ജീവന്‍ തിരിച്ചു നല്കാൻ സാധിച്ചു. തക്കസമയത്തെ ഇടപെടലും മനസാന്നിധ്യവും കൊണ്ട് ഷിന്‍റുവിന് ഒരു ജീവന്‍ രക്ഷിക്കാനായി എന്നത് മാത്രമല്ല ഇടയ്ക്ക് എവിടെയെങ്കിലും വിമാനം ഇറക്കേണ്ടി വന്നാല്‍ യാത്രക്കാര്‍ക്ക് ഉണ്ടാകുമായിരുന്ന ബുദ്ധിമുട്ടും ഒഴിവാക്കി. ബുധനാഴ്ച നാട്ടിലെത്തിയ ദമ്പതികള്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്. സംഭവത്തിൽ സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഷിന്റുവിനെ അഭിനന്ദിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button