COVID 19Latest NewsNews

പിടിതരാതെ കോവിഡ് വ്യാപനം; 24 മണിക്കൂറിനിടെ രോഗബാധിതരായത് 92,071 പേർ; 1,136 മരണം

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് കോ​വി​ഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 92,071 പേ​ർ​ക്കാ​ണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 48,46,428 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്.

ഒ​റ്റ​ദി​വ​സം കൊണ്ട് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 1,136 പേ​രാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്ത് 79,722 പേ​ർ കോ​വി​ഡ് മൂ​ലം ജീവൻ വെടിഞ്ഞു. 37,80,108 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 9,86,598 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

ലോ​ക​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള രാജ്യങ്ങളിൽ ഇ​ന്ത്യ രണ്ടാമതാണ്. അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാ​മ​ത്. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ, ബി​ഹാ​ർ, തെ​ലു​ങ്കാ​ന, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button