Latest NewsKeralaIndia

റിയാദില്‍ നിന്ന് നാടുകടത്തിയ ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച്‌ അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ എന്‍.ഐ.എ. ചെയ്തത് അതീവരഹസ്യമായി, റോയുടെയും നിരീക്ഷണം

റിയാദില്‍നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതുമുതല്‍ റോ നിരീക്ഷണം ഇവരുടെമേല്‍ ഉണ്ടായിരുന്നു.

തിരുവനന്തപുരം: റിയാദില്‍നിന്ന് നാടുകടത്തിയ ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച്‌ എന്‍ഐഎ അറസ്റ്റ് ചെയ്തത് അതീവരഹസ്യമായി. പത്തുവര്‍ഷമായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ കണ്ണൂര്‍ പാപ്പിനശേരി സ്വദേശി ഷുഹൈബ്, ലഷ്കര്‍ ഇ തയ്ബയ്ക്ക് ഹവാലാ മാര്‍ഗ്ഗത്തില്‍ ഫണ്ടെത്തിക്കുന്ന ഉത്തര്‍പ്രദേശ് സഹറന്‍പൂര്‍ ദിയോബന്ദ് സ്വദേശി ഗുല്‍നവാസ് എന്നിവരെയാണ് പിടികൂടിയത്. വൈകീട്ട് ആറേകാലോടെ എത്തിയ ഇവരെ മൂന്നുമണിക്കൂര്‍ വിമാനത്താവളത്തിനുള്ളില്‍വെച്ചുതന്നെ ചോദ്യംചെയ്തു.

റിയാദില്‍നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതുമുതല്‍ റോ നിരീക്ഷണം ഇവരുടെമേല്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് ആറേകാലിന് റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസിലെത്തിയ ഇരുവരെയും എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്. ഇയാള്‍ക്കെതിരെ ബംഗളൂരുവില്‍ എട്ട് കേസുകളുണ്ട്. 2008ലെ സ്ഫോടന പരമ്ബരകള്‍ക്ക് പിന്നാലെ ഇയാള്‍ ഒളിവില്‍പോയി. പിന്നീട് വ്യാജ പാസ്പോര്‍ട്ടില്‍ സൗദിയിലേക്ക് കടന്നു.

രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നവരെക്കുറിച്ചും വിദേശത്ത് സഹായം ചെയ്യുന്നവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്താനാകുമെന്ന് എന്‍.ഐ.എ പറഞ്ഞു. സൗദിയിലെ നിര്‍മ്മാണ കമ്ബനിയിലായിരുന്ന ഷുഹൈബിനെപ്പറ്റി നേരത്തേ എന്‍.ഐ.എയ്ക്ക് വിവരം കിട്ടിയിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച്‌ ഇന്റര്‍പോളിന്റെ സഹായവും തേടി.

പൊലീസിനെ അറിയിക്കാതെ തന്ത്രപരമായ ഓപ്പറേഷനിലൂടെയാണ് എന്‍.ഐ.എ പ്രതികളെ പിടികൂടിയത്. വിമാനമെത്തുന്നതിന് പത്തു മിനിറ്ര് മുന്‍പ് എന്‍.ഐ.എ, റാ, ഐ.ബി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി. എയര്‍പോര്‍ട്ട് അധികൃതരെപ്പോലും അവസാന നിമിഷമാണ് വിവരമറിയിച്ചത്. രണ്ടരമണിക്കൂര്‍ വിമാനത്താവളത്തില്‍ ചോദ്യംചെയ്ത ശേഷം ഗുല്‍നവാസിനെ ആദ്യം പുറത്തെത്തിച്ചു.

read also: മയക്കുമരുന്ന് കേസ് അന്വേഷണം നടി ദീപിക പദുക്കോണിലേക്കും ; ലഹരി മരുന്ന് സംഘത്തിന്റെ വാട്‌സ് ആപ്പ് ചാറ്റുകളില്‍ താരത്തിന്റെ പേരും ; ദീപികയുടെയും മാനേജറുടെയും ചാറ്റ് പുറത്ത്

പിന്നീട് അര മണിക്കൂറിനു ശേഷമാണ് ഷുഹൈബിനെ എത്തിച്ചത്. രണ്ട് പ്രതികളയും കൊച്ചിയിലേക്ക് കൊണ്ടുപോയി. ട്രാന്‍സിറ്റ് വാറണ്ട് നേടി ഷുഹൈബിനെ ബംഗളൂരുവിലെയും ഗുല്‍നവാസിനെ ഡല്‍ഹിയിലെയും എന്‍.ഐ.എ ഓഫീസുകളിലേക്ക് കൊണ്ടുപോവും.ഇവര്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

തീവ്രവാദ കേസില്‍ ഹവാല വഴി പണം എത്തിച്ചത് ഷുഹൈബാണെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്.ബംഗളൂരു സ്ഫോടന കേസിലെ മുപ്പത്തിരണ്ടാം പ്രതിയാണ് ഇയാള്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറിന്റെ ഉറ്റ അനുയായിയും സംഘാംഗവുമാണ് ഷുഹൈബ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button