Latest NewsUAENewsGulf

എല്ലാ യാത്രാനിയന്ത്രണങ്ങളും നീക്കി ഷാര്‍ജ

ഷാര്‍ജ : താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള എല്ലാ യാത്രാനിയന്ത്രണങ്ങളും നീക്കി ഷാര്‍ജ. കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റുമായി മുന്‍കൂട്ടി അനുമതി വാങ്ങാതെ ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാം. യാത്രയ്ക്കു 96 മണിക്കൂര്‍ മുന്‍പുള്ള പരിശോധനയുടെ റിപ്പോര്‍ട്ട് കരുതണമെന്നും ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഷാര്‍ജ വിമാനത്താവളത്തില്‍ പരിശോധനയുണ്ടാകും. ഫലം വരുംവരെ ക്വാറന്റീനില്‍ കഴിയണം.

read also : തിരുകേശം ബോഡി വേസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനനയ്‌ക്കെതിരെ കാന്തപുരം വിഭാഗം

പോസിറ്റീവ് ആണെങ്കില്‍ 14 ദിവസം ക്വാറന്റീനില്‍. ചികിത്സാ ചെലവുകള്‍ സ്വയം വഹിക്കണം. വരുന്ന എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം. പ്രവാസികള്‍ക്ക് ഷാര്‍ജ വിമാനത്താവളം വഴി ഏതു രാജ്യത്തേക്കു യാത്ര ചെയ്യാനും അനുമതിയുണ്ട്. എന്നാല്‍ അതത് രാജ്യങ്ങളിലെ കോവിഡ് വ്യവസ്ഥകള്‍ പാലിക്കണം

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button