Latest NewsIndia

രാമജന്മഭൂമിക്ക് പിന്നാലെ കൃഷ്ണ ജന്മഭൂമി തര്‍ക്കവും : മഥുരയിലെ മസ്ജിദ് ഇരിക്കുന്ന 13 ഏക്കര്‍ ഭൂമിക്കുവേണ്ടി കോടതിയില്‍ ഹര്‍ജി

ഈദ്ഗാഹ് ശ്രീകൃഷ്ണ ജന്മഭൂമിയാണെന്നും ഈ സ്ഥാനത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്നും ആരോപണം ഉന്നയിച്ചാണ് ലഖ്‌നൗ സ്വദേശിയായ രഞ്ജന അഗ്നിഹോത്രി കോടതിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ശ്രീകൃഷ്ണ ജന്മഭൂമിയുമായി ബന്ധപ്പെട്ടും വിവാദത്തിന് കളമൊരുങ്ങുന്നു. മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഇരിക്കുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് ഇത് പൊളിച്ച്‌ 13.37 ഏക്കര്‍ ഭൂമിയുടെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മഥുര കോടതിയില്‍ വെള്ളിയാഴ്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. ഈദ്ഗാഹ് ശ്രീകൃഷ്ണ ജന്മഭൂമിയാണെന്നും ഈ സ്ഥാനത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്നും ആരോപണം ഉന്നയിച്ചാണ് ലഖ്‌നൗ സ്വദേശിയായ രഞ്ജന അഗ്നിഹോത്രി കോടതിയില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ പേരില്‍ രഞ്ജനയും അഭിഭാഷകരായ ശങ്കര്‍ ജെയ്ന്‍, വിഷ്ണു ജെയ്ന്‍ എന്നിവരുള്‍പ്പെടെ ആറു ഭക്തര്‍ നല്‍കുന്നതാണ് പരാതിയെന്നും ഇവര്‍ പറയുന്നു. യുപി സുന്നി വഖഫ് ബോര്‍ഡ്, ഷാഹി ഈദ്ഗാദ് ട്രസ്റ്റ് മാനേജിങ് കമ്മിറ്റി എന്നിവരെ എതിര്‍കക്ഷികളായി ചേര്‍ത്താണ് പരാതി.ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്തെ 13.37 ഏക്കര്‍ ഭൂമി പൂര്‍ണമായും തിരിച്ചുപിടിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ട്രസ്റ്റിന്റെ ഭൂമി ഏതാനും മുസ്‌ലിംകളുടെ സഹായത്തോടെ ഷാഹി ട്രസ്റ്റ് കയ്യേറിയതാണ് എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇവിടെ നിര്‍മിച്ചിരിക്കുന്ന മസ്ജിദ് നില്‍ക്കുന്നിടത്താണ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.ശ്രീകൃഷ്ണാ വിരാജ്മാന്‍ കത്രാ കേശവ് ദേവ് ഖെവാത്, മൗജാ മഥുതരാ ബസാര്‍ നഗരം എന്ന പേരിലാണ് അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്.

ഭഗവാന്‍ കൃഷ്ണന് വേണ്ടി ലക്നൗ സ്വദേശിയായ ഒരു രഞ്ജനാ അഗ്നിഹോത്രിയും മറ്റ് ആറ് ഭക്തരുമാണ് കോടതിയില്‍ പോയിരിക്കുന്നത്. അഭിഭാഷകരായ ഹരിശങ്കര്‍ ജെയ്ന്‍, വിഷ്ണു ശങ്കര്‍ ജെയ്ന്‍ എന്നിവര്‍ വഴിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ക്ഷേത്ര സമുച്ചയ ഭരണസമിതിയായ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥന്‍ ഷാഹി ഈദ്ഗാഹ് ട്രസ്റ്റുമായി ചേര്‍ന്ന് നിയമവിരുദ്ധമായി ഉണ്ടാക്കിയ കരാറാണ് ഭൂമികയ്യേറ്റത്തിന് വഴിയൊരുക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ക്ഷേത്രം ഭരിക്കുന്ന ശ്രീകൃഷ്ണ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥന്‍ പ്രവര്‍ത്തിക്കുന്നത് ഭഗവാന്‍ ശ്രീകൃഷ്ണന്റേയും ഭക്തരുടേയും താല്‍പര്യത്തിന് വിരുദ്ധമായാണ്. ഈദ്ഗാഹ് മസ്ജിദ് ട്രസ്റ്റുമായി 1968ല്‍ തട്ടിപ്പിലൂടെ കരാറുണ്ടാക്കി ക്ഷേത്രത്തിന്റെ ഭൂമി സ്വന്തമാക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ശ്രീകൃഷ്ണാ ജന്മസ്ഥാന്‍ സേവാ സന്‍സ്ഥാന്‍ അന്ന് പ്രവര്‍ത്തിച്ചത് വിശ്വാസികളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരുന്നെന്നും ഇവരെ വഞ്ചിച്ചാണ് മസ്ജിദ് ഈദ്ഗാ ട്രസ്റ്റ് മാനേജമെന്റ് കമ്മിറ്റയുമായി ഒത്തുതീര്‍പ്പില്‍ എത്തിയതെന്നും പറയുന്നു.

read also: എടിഎമ്മിലൂടെ അരിയും ; പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങള്‍ എടുക്കാനായി റൈസ് എടിഎം സ്ഥാപിച്ച് യുവാവ്

1973 ല്‍ ഇരു കൂട്ടര്‍ക്കും അനുകൂലമായി വിധിക്കപ്പെട്ട മഥുര സിവില്‍ ജഡ്ജിയുടെ വിധി റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. കടന്നുകയറ്റം നടത്തിയാണ് പ്രദേശത്ത് മസ്ജിദ് നിര്‍മ്മിച്ചതെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. സുന്നി വഖഫ് ബോര്‍ഡിന്റെ അനുമതിയോടെ മസ്ജിദ് കമ്മിറ്റി കൃഷ്ണ ജന്മഭൂമി അനധികൃതമായി കയ്യടക്കുകയായിരുന്നു. ഇതിന് ശേഷം സ്ഥലം തങ്ങളുടേതാക്കി തീര്‍ക്കാനായി മസ്ജിദ് നിര്‍മ്മിച്ചതാണ്.

1960 ലാണ് മസ്ജിദ് കമ്മിറ്റിയിക്ക് കൃഷ്ണ ജന്മ ഭൂമിയില്‍ പ്രവേശിക്കുന്നതിനും പ്രാര്‍ത്ഥന നടത്തുന്നതിനുമുള്ള അനുമതി നല്‍കി കോടതി വിധി പ്രസ്താവിച്ചത്. ഭൂമിയുടെ അവകാശം അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്കാണ്. മുസ്ലീവിഭാഗത്തിന്റെ ട്രസ്റ്റിനോ, സംഘടനകള്‍ക്കോ സ്ഥലത്ത് യാതൊരു അവകാശവുമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button