Latest NewsInternational

കോവിഡിന്റെ രണ്ടാം വരവ് : ലോകരാഷ്ട്രങ്ങള്‍ക്ക് നിര്‍ദേശങ്ങളും മുന്നറിയിപ്പും

ടോറന്േറാ: കോവിഡ് രണ്ടാമതും പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫിസര്‍ ഡോ. തെരേസ ടാമും ആവശ്യപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും പ്രധാനമന്ത്രിയും ഇരുവരും അറിയിച്ചു.

Read Also : ചൈനയില്‍ ബ്രൂസെല്ലോസിസ് വ്യാപിക്കുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ആയിരക്കണക്കിന് പേര്‍ക്ക് : കോവിഡിനേലും ഏറെ അപകടകാരി : ലോകരാഷട്രങ്ങള്‍ ഭീതിയില്‍ … ഈ അസുഖത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആരോഗ്യവിദഗ്ദ്ധര്‍

ഒന്റാറിയോയിലും ക്യൂബെക്കിലും ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വര്‍ധിച്ചതോടെ പൊതുജനാരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ട്രൂഡോ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇപ്പോള്‍ ചെയ്യുന്ന നടപടികള്‍ വരുന്ന ആഴ്ചകളിലും നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു. കാനേഡിയന്‍ പൗര·ാര്‍ തങ്ങളുടെ സാമൂഹിക അകലം പാലിക്കുകയും പരസ്പരം സന്പര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കണമെന്നും ഡോ. തെരേസ ടാം ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button