KeralaLatest NewsNews

മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ല – എ. കെ. ശശീന്ദ്രൻ

തിരുവനന്തപുരം  :കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹന പരിശോധനയെ വിമർശിച്ച് കൊണ്ട് നിരവധി തെറ്റിദ്ധരണാ ജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും അതൊന്നും സത്യമല്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നൽകാത്ത കേസുകൾ വെർച്വർകോർട്ട്കളിലേക്ക് റഫർചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. അതിനാൽ തന്നെ പരിശോധന കുറ്റമറ്റതും  നിയമം കർശനമായും പാലിക്കുന്നതുമാണ്.

മുൻപത്തെപോലെ ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാൻ നിലവിൽ കഴിയുന്നില്ല എന്നതും കേന്ദ്ര നിയമത്തിൽ പിഴ തുക കുട്ടിയതും നിയമ ലംഘിക്കുന്നവർക്ക് ബുദ്ധിമുട്ടായിട്ടുണ്ട് എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രചരണത്തിന് കാരണം. സോഷ്യൽ മീഡിയകളിൽ പരാതി ഉന്നയിക്കുന്നവരോ മറ്റ് പിഴ കിട്ടിയവരോ ആരും തന്നെ പിഴ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഒരു പരാതി പോലും വകുപ്പ് മന്ത്രിക്ക് ഇതേവരെ ലഭിച്ചിട്ടില്ല . ഇത് സൂചിപ്പിക്കുന്നത് പിഴ കിട്ടുന്നത് നിയമ ലംഘകകർക്ക് എന്നതാണ്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന തെറ്റായ പ്രചരണമാണ് പിഴതുക സംബന്ധിച്ചുള്ളത്. ചുമത്തുന്ന പിഴ തുക ഒന്നാകെ സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. കുറ്റം ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോൾ ക്യാമറയിൽപ്പെടുന്ന കേസുകളും കൂടി എന്ന്മാത്രം.

വാഹനങ്ങളും ഒട്ടിക്കുന്ന ഒരു ടാഗിനും പിഴ ചുമത്തുന്നില്ല. അത്തരത്തിൽ അർക്കെങ്കിലു० സംസ്ഥാനത്ത് പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അവർ രേഖാമൂലം അറിയിച്ചാൽ വേണ്ട നടപടി സ്വീകരിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ, ഹെൽമറ്റ് ഉപയോഗിക്കാത്തവർ, സുപ്രീം കോടതിയുടെ നിർദ്ദേശം ലംഘിച്ച് സൺഫിലിം ഒട്ടിക്കുന്നവർ എന്നിവർക്കെതിരെ നടപടി എടുക്കുന്നുണ്ട്. നിയമ വിരുദ്ധവും കോടതി വിധിയുടെ ലംഘനവുമായതിനാലാണ് നടപടി സ്വീകരിക്കാൻ വകുപ്പ് നിർബന്ധമാകുന്നത്. വാഹനങ്ങൾക്ക് വാങ്ങിയ ശേഷം രൂപമാറ്റം വരുത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്. സീറ്റ് ഇളക്കിമാറ്റിവച്ച് ബൈക്ക് ഓടിക്കുക, കാറുകൾ രുപ മാറ്റി വരുത്തി ഓടിക്കുക എന്നിവ ഇപ്പോൾ കൂടി വരികയാണ്. ഇത് അപകടം കൂടാനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും കാരണമാകുന്നു. സംസ്ഥാനത്ത് അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തി നൽകുന്ന ഒരു ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നതായി മനസ്സിലാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button