Jobs & VacanciesLatest NewsNewsCareerEducation & Career

നാവിക അക്കാദമിയിൽ ബി.ടെക് കേഡറ്റ് എൻട്രിയിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ്ടുക്കാര്‍ക്ക് ഇന്ത്യൻ നേവിയില്‍ അവസരം. കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയിൽ 10+2 (ബി.ടെക്) കേഡറ്റ് എൻട്രിയിലെ പ്രവേശനത്തിനായി അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. സയൻസിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കെല്ലാം ചേർത്ത് 70 ശതമാനവും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും ഉള്ളവരായിരിക്കണം. ഇംഗ്ലീഷിലെ മാർക്ക് പത്താം ക്ലാസിലേതും പരിഗണിക്കും. കൂടാതെ ബി.ടെക്/ബി.ഇ. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. (മെയിൻ) 2020 എഴുതിയവരായിരിക്കണം അപേക്ഷകർ. ഔദ്യോഗിക വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഒക്ടോബർ ആറ് മുതൽ അപേക്ഷിച്ചുതുടങ്ങാം.

Also read : ഇന്ത്യയുടെ കരുത്തരായ സ്‌പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്സിനെ നേരിടാനാവാതെ ചൈന പാകിസ്ഥാന്റെ സഹായം തേടുന്നുവെന്ന് റിപ്പോര്‍ട്ട്

ജെ.ഇ.ഇ. (മെയിൻ) പരീക്ഷയുടെ മാർക്ക് പരിഗണിച്ചാകും പ്രവേശനം. ഇതനുസരിച്ച് ച്ച് അപേക്ഷകരുടെ പട്ടിക തയ്യാറാക്കും. സർവീസ് സെലക്ഷൻ ബോർഡിന്റെ അഭിമുഖവും ശാരീരികപരിശോധനയും കഴിഞ്ഞായിരിക്കും പ്രവേശനം ലഭിക്കുക. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സേനയിൽ ഓഫീസറായി ചേരാം. എജുക്കേഷൻ ബ്രാഞ്ചിൽ അഞ്ച്, എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിൽ 29എന്നിങ്ങനെ ഒഴിവുകളുണ്ട്. 2021 ജനുവരിയിലാണ് കോഴ്സ് തുടങ്ങുക.. ഈ കാലയളവിലെ ചെലവുകൾ പൂർണമായും നാവികസേന വഹിക്കും.

വിശദവിവരങ്ങൾക്കും സന്ദർശിക്കുക : https://www.joinindiannavy.gov.in/
അവസാന തീയതി : ഒക്ടോബർ 20.

shortlink

Related Articles

Post Your Comments

Related Articles


Back to top button