WomenFashionBeauty & StyleLife StyleHealth & Fitness

ഒരാഴ്ചയ്ക്കുള്ളിൽ കക്ഷത്തിലെ കറുപ്പ് നിറം മാറും!

കക്ഷത്തിലെ കറുപ്പ് നിറം സ്ത്രീകളുടെ പ്രധാന സൗന്ദര്യ പ്രശ്നമാണ്. പല പെൺകുട്ടികളുടെയും ആത്മവിശ്വാസം പൂർണ്ണമായും നശിപ്പിക്കുന്ന ഒന്നാണിത്. ഈ കറുപ്പ് നിറം കാരണം ഇഷ്ടപ്പെട്ട സ്ലീവ്‌ലെസ്, ഓഫ്-ഷോൾഡർ വസ്ത്രങ്ങൾ ധരിക്കാൻ പോലും പല പെൺകുട്ടികൾക്കും കഴിയുന്നില്ല. ഇനി അഥവാ ഇഷ്ടപെട്ട ഇത്തരം വസ്ത്രം ധരിക്കുകയാണെങ്കിൽ പോലും കൈ ഉയർത്താതിരിക്കാൻ ഇപ്പോഴും ശ്രദ്ധിക്കും. ആരെങ്കിലും കണ്ടാൽ ഇതില്പരം നാണക്കേട് വേറെയുണ്ടോ? കക്ഷത്തിലെ രോമങ്ങൾ നീക്കം ചെയ്താലും ചർമ്മത്തെക്കാൾ ഇരുണ്ടതായിരിക്കും പലരുടെയും കക്ഷം. എന്നാൽ ഈ പ്രശ്നം വളരെ വേഗത്തിൽ പരിഹരിക്കാൻ ചില എളുപ്പവഴികൾ ഉണ്ട്.

ഒലിവ് ഓയിൽ

പ്രാചീന കാലം മുതല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമാണ് ഒലീവ് ഓയിൽ. ഇന്നും അത് മാറ്റമില്ലാതെ തുടരുന്നു. ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ഒരു ടേബിൾ സ്പൂൺ ബ്രൗൺ ഷുഗറും ചേർത്ത് മിശ്രിതം തയാറാക്കുക. ഇതു രണ്ടു മിനിറ്റ് കക്ഷത്തിൽ നന്നായി ഉരയ്ക്കുക. കുറച്ചു സമയത്തിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം.

വെളിച്ചെണ്ണ

എളുപ്പത്തിൽ ചെയ്യാനാവുന്ന മറ്റൊരു വിദ്യയാണ് വെളിച്ചെണ്ണ തേയ്ക്കുക എന്നത്. ചർമത്തിന് തിളക്കം നൽകാൻ കഴിവുള്ള വിറ്റാമിന്‍ E വെളിച്ചെണ്ണയിലുണ്ട്. കക്ഷത്തിൽ വെളിച്ചെണ്ണ നന്നായി തേച്ചു പിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകി കളയാം.

ആപ്പിൾ സിഡാർ വിനഗർ

നാച്വറൽ ക്ലെന്‍സറായി പ്രവർത്തിക്കാനുള്ള കഴിവ് ആപ്പിൾ സിഡാർ വിനഗറിനുണ്ട്. രണ്ടു സ്പൂൺ ആപ്പിൾ സിഡാർ വിനഗറെടുത്ത് അത് രണ്ട് ബേക്കിങ് സോഡയുമായി മിക്സ് ചെയ്യുക. ഇത് കക്ഷത്തിൽ പുരട്ടി അഞ്ച് മിനിറ്റിനുശേഷം തണുത്ത വെളത്തിൽ കഴുകാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് നീര് പിഴിഞ്ഞെടുത്ത് കക്ഷത്തിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനുശേഷം കഴുകി കളയാം. ഉരുളക്കിഴങ്ങ് കഷ്ണം കക്ഷത്തിൽ ഉരസുന്നതും ഫലം ചെയ്യും.

ചെറു നാരങ്ങ

ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന മാർഗമാണ് ചെറുനാരങ്ങ ബ്ലീച്ചിങ്. കുളിക്കുന്നതിനു മുമ്പായി ചെറുനാരങ്ങയുടെ പകുതിയെടുത്ത് കക്ഷത്തിൽ നന്നായി ഉരയ്ക്കുകയാണു വേണ്ടത്. മൂന്നു മിനിറ്റോളം ഇങ്ങനെ ചെയ്യണം. ദിവസങ്ങൾക്കുള്ളിൽ മാറ്റം തിരിച്ചറിയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button