KeralaLatest NewsNews

സംസ്ഥാനത്ത് ഭീകരവാദത്തിനായി പണം കണ്ടെത്തുന്നത് സ്വര്‍ണകള്ളക്കടത്ത് വഴിയെന്ന് എന്‍ഐഎ : ഫൈസല്‍ ഫരീദ് യുഎഇയില്‍ പിടിയിലായതോടെ സ്വര്‍ണക്കടത്ത് കേസ് ചുരുളഴിയും : മറഞ്ഞിരിക്കുന്ന വമ്പന്‍മാര്‍ ആരെന്ന് ഉടന്‍ അറിയാം

കൊച്ചി: സംസ്ഥാനത്ത് ഭീകരവാദത്തിനായി പണം കണ്ടെത്തുന്നത് സ്വര്‍ണകള്ളക്കടത്ത് വഴിയെന്ന് എന്‍ഐഎ : ഫൈസല്‍ ഫരീദ് യുഎഇയില്‍ പിടിയിലായതോടെ സ്വര്‍ണക്കടത്ത് കേസ് ചുരുളഴിയും. സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി റബിന്‍സ് ഹമീദ്, സിദ്ദിഖ് അക്ബര്‍, അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.

Read Also : ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റില്‍ : അറസ്റ്റ് ചെയ്തിരിക്കുന്നത് യുഎഇ ഭരണകൂടം : ഏറ്റവും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

മുഹമ്മദ് ഷാഫിയും കെ.ടി റമീസുമാണ് കള്ളക്കടത്തിന്റെ മുഖ്യ അസൂത്രകരെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ദുബായില്‍ വച്ചാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത്. എന്നാല്‍, സ്വര്‍ണം പിടിച്ചതിനു ശേഷമാണ് അഹമ്മദ് കുട്ടിയും രതീഷും യുഎഇയിലേക്ക് കടന്നതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.

ഫൈസല്‍ ഫരീദും റബിന്‍സനും ദുബായില്‍ വെച്ചാണ് അറസ്റ്റിലായത്. യുഎഇ ഭരണകൂടമാണ് ഇവരെ ദുബായില്‍ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള എതിര്‍ സത്യവാങ്മൂലത്തിലാണ് അറസ്റ്റ് വിവരമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button