Latest NewsIndia

1977ൽ സിക്കുകാരാണ് മുത്തശ്ശിയെ സംരക്ഷിച്ചത്; പ‍ഞ്ചാബിനോടു കടപ്പെട്ടിരിക്കുന്നു: രാഹുൽ ഗാന്ധി

മറ്റാരും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. പഞ്ചാബിലെ ജനങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു.’– രാഹുൽ ഗാന്ധി പറഞ്ഞു.

ന്യൂഡൽഹി ∙ പഞ്ചാബിലെ ജനങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.‘പഞ്ചാബിലെ ജനങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.

1977 ൽ എന്റെ മുത്തശ്ശി ( മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ സിക്കുകാരുടെ മാത്രം സംരക്ഷണമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. മറ്റാരും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. പഞ്ചാബിലെ ജനങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു.’– രാഹുൽ ഗാന്ധി പറഞ്ഞു.

അതെ സമയം പാർലമെന്റിൽ ബില്ല് പാസാക്കുന്ന സമയത്ത് രാഹുൽ വിദേശത്ത് എന്തു ചെയ്യുകയായിരുന്നെന്ന അകാലിദളിന്റെ ചോദ്യത്തിനും രാഹുൽ മറുപടി നൽകി. മറുപടി നൽകി. ‘എന്റെ അമ്മയ്ക്ക് മെഡിക്കൽ ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സഹോദരിക്ക് അമ്മയ്ക്കൊപ്പം പോകാൻ കഴിഞ്ഞില്ല. ഞാൻ എന്റെ അമ്മയ്ക്കൊപ്പമായിരുന്നു. ഞാൻ അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും’– രാഹുൽ പറഞ്ഞു.

read also: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പോൺ സൈറ്റുകളിൽ പ്രചരിപ്പിക്കുന്നതിൽ വർദ്ധനവ്; കൊല്ലം റൂറലിൽ പൊലീസിന്റെ വ്യാപക റെയിഡ്

കാർഷിക ബില്ലുകൾക്കെതിരെ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ത്രിദിന ട്രാക്ടർ റാലി ആരംഭിച്ചത്.പുതിയ കാർഷിക നിയമങ്ങൾ മോദി സർക്കാരിനു പറ്റിയ തെറ്റാണെന്ന് രാഹുൽ പറഞ്ഞു. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനം വരെ പോരാടും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വഞ്ചിക്കുകയാണ് മോദി സര്‍ക്കാരെന്നും രാഹുൽ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button