Jobs & VacanciesLatest NewsNewsCareerEducation & Career

ബി.ടെക്കുകാരുടെ ശ്രദ്ധയ്ക്ക് : ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്. എസ്.സി

ബി.ടെക്കുകാരുടെ ശ്രദ്ധയ്ക്ക്, ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാളിറ്റി സർവേയിങ് ആൻഡ് കോൺട്രാക്ട്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ സിവിൽ, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണ് അവസരം. ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒഴിവുകളിലേക്ക് പുരുഷന്മാരെ മാത്രമേ അപേക്ഷ നല്കാൻ സാധിക്കു. ഒഴിവുകളുടെ എണ്ണം പിന്നീട് പ്രസിദ്ധീകരിക്കും. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

22.03.2021 മുതൽ 25.03.2021 വരെയായിരിക്കും ഒന്നാംഘട്ട പരീക്ഷ. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്.

വിശദവിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://ssc.nic.in/

അവസാന തീയതി: ഒക്ടോബർ 30

shortlink

Related Articles

Post Your Comments

Related Articles


Back to top button