KeralaLatest NewsNews

ലൈഫ് മിഷൻ തട്ടിപ്പ് : സി.ബി.ഐ വാദത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് യുവമോർച്ച

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്തുകാരെ ഉപയോ​ഗിച്ചാണ് ലൈഫ് മിഷൻ വിദേശത്ത് നിന്നും പണം എത്തിച്ചതെന്ന് സി.ബി.ഐ കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ ലൈഫിന്റെ ചെയർമാനായ മുഖ്യമന്ത്രി മറുപടി പറയണമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ.

Read Also : ആപ്പ് തുറന്നാൽ അശ്ലീല വീഡിയോകൾ മാത്രം ; ഗതികെട്ട് ടിക്‌ടോക് നിരോധിച്ച് പാകിസ്ഥാനും

ദേശവിരുദ്ധരായ സ്വർണ്ണക്കടത്തുകാർ സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ അമരത്ത് എത്തിയത് മലയാളികൾക്ക് നാണക്കേടാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പദ്ധതിയുടെ 30 ശതമാനം സ്വർണ്ണക്കടത്തുകാർക്ക് കമ്മീഷൻ നൽകിയെന്ന സി.ബി.ഐയുടെ കണ്ടെത്തലിന് മുഖ്യമന്ത്രി പാവങ്ങളോട് മാപ്പുപറയണം. കേരള ഭരണം നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്ന യുവമോർച്ചയുടെ ആരോപണം ശരിയായിരിക്കുകയാണ്. സർക്കാരിനെതിരായ സമരം ശക്തമാക്കും. മന്ത്രിമാർക്കും സിപി.എമ്മുകാർക്കും 144 ലംഘിക്കാമെങ്കിൽ യുവമോർച്ചയും നിയന്ത്രണങ്ങൾ ലംഘിക്കും. വരുംദിവസങ്ങളിൽ യുവമോർച്ചാ പ്രവർത്തകർ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button