WomenFashionBeauty & StyleLife Style

ചര്‍മത്തിന് വേഗം പ്രായമാകാതിരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ

പ്രായം മുപ്പത്തഞ്ച് ആയതേയുള്ളൂ. അപ്പോഴേക്കും മുഖത്ത് കൂടുതല്‍ പ്രായം തോന്നിത്തുടങ്ങി. ഒന്നും ശ്രദ്ധിച്ചാല്‍ തന്നെ പ്രായക്കൂടുതല്‍ കൊണ്ടുണ്ടാവുന്ന ചര്‍മപ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാം. ഇതിനൊപ്പം വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളും പരീക്ഷിക്കാം…..

വയസ്സ് കൂടുന്നതിനനുസരിച്ച് ചര്‍മത്തിലെ ഈര്‍പ്പവും കുറഞ്ഞുകൊണ്ടിരിക്കും. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും എണ്ണ തേച്ചുകുളിക്കണം. ചര്‍മം വരളാതിരിക്കാന്‍ സഹായിക്കും.

കുളിക്കുന്നതിന് മുമ്പ് മസാജ് ചെയ്താല്‍, ശരീരത്തില്‍ രക്തസഞ്ചാരം കൂടും. ആന്റി ഏജിങ് ക്രീമോ വെളിച്ചെണ്ണയോ ഉപയോഗിച്ച് കൈ-കാലുകള്‍ മസാജ് ചെയ്യാം. ബേബി ലോഷനോ ബദാം എണ്ണയോ പുരട്ടി മുഖവും കഴുത്തും മൃദുവായി തിരുമ്മുക.

ഫേഷ്യല്‍ ചെയ്യണമെന്നുള്ളവര്‍ക്ക് ആന്റി ഏജിങ് തിരഞ്ഞെടുക്കാം.

പ്രായം ഏറ്റവുമാദ്യം ബാധിക്കുന്നത് കണ്ണിനു താഴെയാണ്. എന്നും രാവിലെയും രാത്രിയും വളരെ നേര്‍മയായി കണ്‍തടം മസാജ് ചെയ്തുകൊടുക്കണം. കുക്കുംബര്‍ നീരെടുത്ത് പുരട്ടുന്നതും ഗുണം ചെയ്യും.

പാല്‍പ്പാടയില്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിനുശേഷം തണുത്തവെള്ളത്തില്‍ കഴുകിയാല്‍ മുഖത്തെ ചുളിവുകള്‍ കുറയും.

അരക്കപ്പ് പഴുത്ത പപ്പായയും ഒരു മുട്ടയുടെ വെള്ളയും അടിച്ചെടുത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിട്ടിനുശേഷം കഴുകിക്കളയാം. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മുഖത്തെ നേര്‍ത്തവരകളും ചുളിവുകളും കുറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button