Latest NewsKeralaNews

സംസ്ഥാന മന്ത്രിയുടെ ഡ്രൈവറും യുവതിയുമായുള്ള അവിഹിതം കയ്യോടെ പിടിച്ച് യുവതിയുടെ ബന്ധുക്കള്‍… ഡ്രൈവര്‍ ഇറങ്ങിയോടി അഭയം തേടി എത്തിയത് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിയുടെ ഡ്രൈവറും യുവതിയുമായുള്ള അവിഹിതം കയ്യോടെ പിടിച്ച് യുവതിയുടെ ബന്ധുക്കള്‍. ഡ്രൈവര്‍ ഇറങ്ങിയോടി അഭയം തേടി എത്തിയത് സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലും . പത്തനംതിട്ടയിലാണ് സംഭവം. യുവതിയുടെ ബന്ധുക്കള്‍ ഡ്രൈവറെ പിടികൂടുക മാത്രമല്ല നന്നായി മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ മര്‍ദനത്തില്‍ നിന്ന് രക്ഷനേടാന്‍ ഡ്രൈവര്‍ ബോധക്കേട് അഭിനയിച്ചു. പിന്നെ ഇറങ്ങിയോടി സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറിയെങ്കിലും അവിടെയുമെത്തി ബന്ധുക്കള്‍ അടി കൊടുത്തുവെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം : ‘ഇനി ആരും നിങ്ങളുടെ വസ്തുവില്‍ കണ്ണുവയ്ക്കില്ല’ …. സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി

സംഭവം സംബന്ധിച്ച് പൊലീസിന് കൊടുത്തില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. തന്നെ മര്‍ദിച്ചവരെ ഫോണില്‍ വിളിച്ച് ഡ്രൈവര്‍ പിന്നീട് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പറയുന്നു. അരുതാത്ത സാഹചര്യത്തിലാണ് യുവതിയുടെ വീട്ടില്‍ മന്ത്രിയുടെ ഡ്രൈവറെ കണ്ടത്. ബന്ധുക്കള്‍ ഇതിന് പിന്നാലെ ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. തിരുവല്ല സ്വദേശിയായ ഇയാള്‍ ജില്ലയില്‍ നിന്നുള്ള ഒരു നേതാവിന്റെ ഡ്രൈവര്‍ ആയിരുന്നു. ഭരണം കിട്ടിയപ്പോള്‍ മന്ത്രിയുടെ ജോലി വാങ്ങി കൊടുത്തതും ഇതേ നേതാവാണ്. യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button