KeralaLatest NewsNews

കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ ഇല്ല ; നരേന്ദ്രമോദിയെ കാണാൻ ഇറങ്ങിത്തിരിച്ച് ബി.എഡ് ബിരുദധാരിയായ യുവതി

തിരുവനന്തപുരം : കേരളത്തില്‍ ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ ജോലി ലഭിക്കാന്‍ വേണ്ടി പ്രധാനമന്ത്രിയെ കാണാന്‍ ഇറങ്ങിത്തിരിച്ച്‌ യുവതി.തിരുവനന്തപുരം അഞ്ചുതെങ്ങ് നെടുങ്കണ്ടം സ്വദേശിനിയായ അജിതയെന്ന 33 കാരിയാണ് രണ്ടു ദിവസം മുന്‍പ് ഡല്‍ഹിക്കു വണ്ടി കയറിയത്.

Read Also : “കോവിഡ് പ്രതിരോധശേഷി നേടി” ; പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

പലതവണ പി.എസ്.സി പരീക്ഷയെഴുതി മനസ്സു മടുത്തപ്പോഴാണ് അജിത ഇങ്ങനെയൊരു തീരുമാനമെടുത്തത്. എം.എ പൂര്‍ത്തിയാക്കിയ അജിത ബി.എഡ് ബിരുദധാരിണി കൂടിയാണ്. കേരളത്തില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ പ്രധാനമന്ത്രിയെ നേരിട്ടു കണ്ട് ഒരു ജോലി തരപ്പെടുത്താനുള്ള പ്രതീക്ഷയുമായാണ് യുവതി ആരോടും പറയാതെ നാടുവിട്ടത്.

അജിതയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍, വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ നിന്നും യുവതി ഡല്‍ഹി ടിക്കറ്റ് എടുത്തതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ആര്‍പിഎഫുമായി സഹകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍, അജിതയെ വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button