Latest NewsNewsIndia

പാകിസ്താനു ശേഷം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ച് ചൈനയും…അതിര്‍ത്തികളിലെ സാഹ്യചര്യങ്ങളെ ഇന്ത്യ ദൃഡനിശ്ചയത്തോടെ നേരിടുക മാത്രമല്ല തിരിച്ചടിക്കുകയും ചെയ്യും : കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി : പാകിസ്താനു ശേഷം ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ച് ചൈനയും…അതിര്‍ത്തികളിലെ സാഹ്യചര്യങ്ങളെ ഇന്ത്യ ദൃഡനിശ്ചയത്തോടെ നേരിടുക മാത്രമല്ല തിരിച്ചടിക്കുകയും ചെയ്യുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തികളിലെ സാഹ്യചര്യങ്ങളെ ഇന്ത്യ ദൃഡനിശ്ചയത്തോടെ നേരിടുക മാത്രമല്ല, അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പടേയുള്ള സുപ്രധാന മേഖലകളില്‍ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പൂര്‍ത്താക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ ഒരുമിച്ച് നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രുണാചല്‍ പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ നെച്ചിഫു തുരങ്ക പാതയ്ക്കും അദ്ദേഹം തുടക്കമിട്ടു.

Read Also : സത്യം പറഞ്ഞു മടുത്തു; ന്യായീകരിച്ചു തളര്‍ന്നു. ഇനി ബഹിഷ്‌കരണമേ ശരണം ; സിപിഎമ്മിന്റെ ചാനല്‍ ബഹിഷ്‌കരണത്തെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

‘നമ്മുടെ വടക്കന്‍, കിഴക്കന്‍ അതിര്‍ത്തിളിലെ സാഹചര്യം നമുക്കെല്ലാവര്‍ക്കും അറിയത്. ആദ്യം അത് പാകിസ്ഥാനായിരുന്നു, ഇപ്പോള്‍ ചൈനയും, ഒരു പ്രത്യേക പദ്ധതിയെന്ന പോലെയാണ് അതിര്‍ത്തിയില്‍ തര്‍ക്കം സൃഷ്ടിക്കുന്നത്. സംഘര്‍ഷ സാധ്യത തുടരുന്ന ഈ രണ്ട് രാജ്യങ്ങളുമായി നമുക്ക് 7,000 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഉള്ളത്’-രാജ്‌നാഥ് സിങ് പറഞ്ഞു. ലഡാക്ക്, അരുണാചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിങ്ങനെ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ നിര്‍മ്മിച്ച പാലങ്ങളായിരുന്നും മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.

ലഡാക്ക്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ മേഖലകളിലെ ചൈനീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരുടെ മുന്നേറ്റം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിയുന്നതാണ് ഈ മേഖലയിലെ പുതിയ പാലങ്ങളെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡ് -19 ന്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലും പാകിസ്ഥാനും ചൈനയും അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങലും തര്‍ക്കങ്ങളും തുടര്‍ന്നെങ്കിലും രാജ്യം അവരെ ദൃഡനിശ്ചയത്തോടെ അഭിമുഖീകരിക്കുക മാത്രമല്ല, എല്ലാ മേഖലകളിലേയും വികസനത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button