Latest NewsKeralaNews

കേരളത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളാക്കിയത് വളരെ നല്ല കാര്യം, ഈ ഉത്തരവ് കൂടി ഇറക്കിയിരുന്നെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കും, അഴിമതികള്‍ക്കും, മറ്റു തട്ടിപ്പുകള്‍ക്കും കുറവു വന്നേനെ ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളും ഹൈടെക് ക്ലാസ് മുറികളാക്കിയതില്‍ കേരള സര്‍ക്കാറിനെ അഭിനന്ദിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളാക്കി എന്ന് വാര്‍ത്ത. ഗ്രാമങ്ങളിലും, ഉള്‌നാടുകളിലും വരെ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില് വളരെ നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഇനി എല്ലാ സ്‌ക്കൂള്‍, കോളേജ് ക്ലാസ് മുറികളിലും, ബസുകളിലും, ഷോപ്പുകളിലും, സര്‍ക്കാര്‍/പ്രൈവറ്റ് ഓഫീസുകളിലും നിര്‍ബന്ധമായും സിസിടിവി വേണം എന്നുകൂടി ഉത്തരവ് ഇറക്കിയിരുന്നെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കും, അഴിമതികള്‍ക്കും, മറ്റു തട്ടിപ്പുകള്‍ക്കും കുറവു വന്നേനെയെന്നും അതുപോലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കുവാനും സഹായകമായേനെയെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കൂടാതെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ വെച്ച് തന്നെ കരാട്ടെ, കുങ്ഫു, ജിം പഠിപ്പിച്ചാല്‍ ഭാവിയില്‍ സ്വയം രക്ഷക്ക് ഗുണമാകുമെന്നും സ്‌കൂളുകളോടൊപ്പം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കൂടി ഡിജിറ്റലൈസ് ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി അങ്ങോട്ട് ഫയലുകള്‍ വേണ്ടാ. ഇതിലൂടെ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ നല്‍കുവാന്‍ പറ്റിയാല്‍ നല്ലതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

All the best Kerala Government..
കേരളത്തിലെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളാക്കി എന്ന് വാര്‍ത്ത. ഗ്രാമങ്ങളിലും, ഉള്‌നാടുകളിലും വരെ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില് വളരെ നല്ല കാര്യമാണേ..
ഇനി എല്ലാ school, college class മുറികളിലും, ബസ്സുകളിലും , എല്ലാ ഷോപ്പുകളിലും , എല്ലാ സര്‍ക്കാര്‍/പ്രൈവറ്റ് ഓഫീസുകളിലും നിര്‍ബന്ധമായും CCTV വേണം എന്നുകൂടി ഉത്തരവ് ഇറക്കിയിരുന്നെങ്കില് കേരളത്തില് ഇപ്പോള് വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്ക്കും, അഴിമതികള്ക്കും, മറ്റു തട്ടിപ്പുകള്ക്കും കുറവു വന്നേനേ. അതുപോലെ യഥാര്‍ത്ഥ കുറ്റവാളികളെ പിടിക്കുവാനും സഹായകമായേനെ.. കൂടാതെ girls ന് സ്‌കൂളുകളില് വെച്ച് തന്നെ കരാട്ടെ, കുങ്ഫു, ജിം പഠിപ്പിച്ചാല് ഭാവിയില് സ്വയം രക്ഷക്ക് ഗുണമാകും.
School നോടൊപ്പം എല്ലാ സര്‍ക്കാര്‍ ഓഫീസുകളും കൂടി fully digitalised ആക്കണം. ഇനി അങ്ങോട്ട് ഫയലുകള് വേണ്ടാ. ഇതിലൂടെ വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, മറ്റ് സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ നല്‍കുവാന്‍ പറ്റിയാല്‍ നല്ലത്.
KSRTC യെയും നഷ്ടത്തില് നിന്നും ലാഭത്തിലേക്ക് കൊണ്ടു വരുവാ9 ശക്തമായ തീരുമാനങ്ങള് എടുക്കണം. ഇനിയും ജനങ്ങളുടെ ടാക്‌സ് കൊണ്ട് അവരുടെ നഷ്ടം നികത്തുക ബുദ്ധിമുട്ടാകും..
Anyway, വിദ്ധ്യാലയങ്ങള്്‌ഹൈടെക് ആക്കിയതിന് Congratulations..
Keep it up..
By Santhosh Pandit (B+ blood group ഉം B+ attitude ഉം.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

https://www.facebook.com/santhoshpandit/posts/3569419813112253

shortlink

Related Articles

Post Your Comments

Related Articles


Back to top button