Latest NewsIndiaNews

ബംഗളൂരു മയക്കുമരുന്ന് കേസ്: വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്

മുംബൈ: ബോളിവുഡ് നടൻ വിവേക് ഒബ്രോയിയുടെ ഭാര്യയും ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി ആദിത്യ ആൽവയുടെ സഹോദരിയുമായി പ്രിയങ്ക ആൽവയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചു. കഴിഞ്ഞ ദിവസം വിവേകിന്റെ മുംബൈയിലെ വീട്ടിൽ ബംഗളൂരു പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നോട്ടിസ്.

Read also: എം.എന്‍. സ്മാരകത്തില്‍ ജോ​സ് കെ. ​മാ​ണി; കാ​ന​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ആദിത്യ ആൽവയുടെ ഫാം ഹൗസിൽ നടന്ന റേവ് പാർട്ടിയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട നിരവധി പേർ എത്തിയിരുന്നു. കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, എന്നിവർക്ക് പുറമെ റേവ് പാർട്ടി സംഘാടകരായ വിരേൻ ഖന്ന, രാഹുൽ ഥോൻസെ എന്നിവരും ഇതിൽ ഉൾപ്പെടും.

മയക്കുമരുന്ന് കേസിൽ നിലവിൽ 15 ലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആദിത്യ നിലവിൽ ഒളിവിലാണ്. ആദിത്യയ്ക്ക് വേണ്ടിയാണ് വിവേകിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്.

 

shortlink

Post Your Comments


Back to top button