KeralaLatest NewsNews

ഇനി സിപിഎം ജൈത്രയാത്ര… യുഡിഎഫിന് ശനി ദശയും…. തങ്ങളുടെ സന്തോഷം പങ്കുവെച്ച് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഇനി സിപിഎം ജൈത്രയാത്ര… യുഡിഎഫിന് ശനി ദശയും…. തങ്ങളുടെ സന്തോഷം പങ്കുവെച്ച് കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് നേട്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസിന്റെ വരവ് ഇടതുപക്ഷത്തിന്റെ വികസന നയത്തിനുള്ള അംഗീകാരമാണെന്ന് കോടിയേരി പറഞ്ഞു.

Read Also : പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുത്… ചര്‍ച്ചക്കിടെ സിപിഎം പ്രതിനിധികര്‍ പറഞ്ഞ കള്ളങ്ങള്‍ എല്ലാം വേദിയില്‍ വെച്ച് തന്നെ വാര്‍ത്താ അവതാരകര്‍ പൊളിച്ചടുക്കിയതോടെ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎമ്മിന്റെ പുതിയ നിലപാട്

യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂടും. ഐക്യജനാധിപത്യ മുന്നണിയില്‍ ഇനിയും പൊട്ടിത്തെറികള്‍ ഉണ്ടാകും. മൂന്നാമത്തെ കക്ഷിയാണ് യുഡിഎഫില്‍ നിന്നു പുറത്തുവന്നിരിക്കുന്നത്. ജോസ് കെ.മാണി മുന്നണി വിട്ടത് യുഡിഎഫിന്റെ അടിത്തറ തകര്‍ക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം സ്വാഗതം ചെയ്യുന്നു.

കേരള കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നു വിട്ടുപോകുന്നത് തടയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പോലും സാധിച്ചില്ല. സംഘടനാപരമായും രാഷ്ട്രീയമായും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി തകര്‍ന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ശക്തമാക്കുന്നതാണ് കേരള കോണ്‍ഗ്രസിന്റെ വരവെന്ന് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button