Latest NewsIndia

‘ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല ‘ ഹാഥ്‌രസ് കേസില്‍ യോഗി ആദിത്യനാഥിന് പിന്തുണയുമായി അമിത് ഷാ

ഒരേ സമയം തന്നെ ഹാഥ്‌രസിലും രാജസ്ഥാനിലും പീഡന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ടാണ് ഹാഥ്‌രസ് സംഭവം മാത്രം ചര്‍ച്ച ചെയ്യുന്നത്.

ലഖ്നൗ : ഹാഥ്‌രസ് കേസ് അന്വേഷണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിന് പിന്തുണയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസ് അന്വേഷണത്തിന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ച യോഗിയുടെ തീരുമാനത്തെ അമിത് ഷാ അഭിനന്ദിക്കുകയും ചെയ്തു.

‘ പ്രാദേശിക പൊലീസ് സ്‌റ്റേഷന്‍ തലത്തില്‍ വീഴ്ചയുണ്ടായി. അതില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുന്നില്ല. കേസന്വേഷണത്തിന് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചത് യോഗി ആദിത്യനാഥിന്റെ ഉചിതമായ തീരുമാനമായിരുന്നു. പൊലീസില്‍ പരിഷ്കരണഗങ്ങള്‍ വേണമെന്നത് നിഷേധിക്കുന്നില്ല. എന്നാല്‍ ഒരേ സമയം തന്നെ ഹാഥ്‌രസിലും രാജസ്ഥാനിലും പീഡന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ടാണ് ഹാഥ്‌രസ് സംഭവം മാത്രം ചര്‍ച്ച ചെയ്യുന്നത്. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയം കളിക്കുന്നത് എത്രത്തോളം ശരിയാണ് ? ഹാഥ്‌രസ് കേസിലെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. അവര്‍ ഇന്ന് ജയിലിലാണ്. ‘ അമിത് ഷാ പറഞ്ഞു.

read also: ‘ഒരു സര്‍ക്കാര്‍ പോലുമില്ലാത്തിടത്ത് നിന്നും നിയമവിരുദ്ധമായി ഇവിടെ കുടിയേറിയ അവർ ഇന്ന് നമ്മുടെ രാജ്യത്തിനെതിരെ നിലകൊള്ളുന്നു ‘ – ഇല്‍ഹാന്‍ ഒമറിനെതിരെ അന്വേഷണം ആവശ്യമെന്ന് ഡൊണാൾഡ് ട്രമ്പ്

‘കേസിന് വീഴ്ചയുണ്ടായത് പ്രാദേശിക പൊലീസ് സ്റ്റേഷന്‍ തലത്തില്‍ വച്ചാണെന്ന് ഷാ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.’ പ്രത്യേക അന്വേഷണ സംഘം അക്കാര്യം അന്വേഷിക്കുന്നുണ്ട്. ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയിരുന്നു. ഇപ്പോള്‍ കേസിന്റെ മുഴുവന്‍ അന്വേഷണവും സി.ബി.ഐയും ഏറ്റെടുത്തിട്ടുണ്ട്. ‘ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദം കൂടാതെ രാത്രിയില്‍ സംസ്കരിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന്റെ മറുപടിയായി ഷാ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button