Latest NewsIndia

ജമ്മുകശ്മീര്‍ പഞ്ചായത്തീരാജ് നിയമം ഭേദഗതി ചെയ്തു; ജില്ലാ വികസന കൗണ്‍സിലിലേക്ക് ഉടന്‍ തിരഞ്ഞെടുപ്പ് നടക്കും

ഇതോടെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും വൈകിയേക്കും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഞ്ചായത്തിരാജ് നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍. 73-ാം ഭേദഗതി നിയമം കേന്ദ്രഭരണ പ്രദേശത്ത് മുഴുവന്‍ നടപ്പാക്കിയതായി ഔദ്യോഗിക വക്താവ് വ്യക്തമാക്കി. ‘ജമ്മു കശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട ജില്ലാ വികസന കൗണ്‍സിലുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ജമ്മു കശ്മീര്‍ പഞ്ചായത്തിരാജ് ചട്ടം- 1996 ഭേദഗതി ചെയ്തു. പഞ്ചായത്തിരാജ് സ്ഥാപനത്തിന്റെ മൂന്നാം നിരയെ തെരഞ്ഞെടുക്കാനുള്ള നീക്കം 73-ാം ഭേദഗതി നിയമത്തിലൂടെ ജമ്മുകശ്മീരില്‍ മുഴുവന്‍ നടപ്പാക്കിയതായി അടയാളപ്പെടുത്തുന്നു’- വക്താവ് വ്യക്തമാക്കി.

ഓരോ ജില്ലയിലും നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള ജില്ലാ വികസന കൗണ്‍സിലുകള്‍ (ഡിഡിസി) രൂപീകരിക്കുന്ന തരത്തിലാണ് നിമയത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും വൈകിയേക്കും.ഓരോ ജില്ലയിലെയും ജില്ലാ വികസന കൗണ്‍സിലുകള്‍ക്ക് 14 മണ്ഡലങ്ങള്‍ ഉണ്ടായിരിക്കണമെന്നും ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ യോഗത്തിന് ശേഷം വക്താവ് പറഞ്ഞു.

കാബിനറ്റ് മന്ത്രിയുടെയോ സംസ്ഥാന മന്ത്രിമാരുടേയോ എംഎല്‍എമാരുടെയോ എംഎല്‍സിമാരുടെയോ അധ്യക്ഷതയില്‍ ചേരുന്ന മാതൃകയില്‍ ജില്ലാ വികസന ബോര്‍ഡുകളെ മാറ്റിസ്ഥാപിക്കും.ജില്ലയുടെ 14 പ്രദേശങ്ങളില്‍ നിന്ന് നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നിയമസഭയിലെ അംഗങ്ങളും ജില്ലയിലെ എല്ലാ ബ്ലോക്ക് ഡവലപ്മെന്‍റ് കൗണ്‍സിലുകളുടെയും ചെയര്‍പേഴ്‌സണും ജില്ലാ വികസന കൗണ്‍സിലുകളില്‍ ഉള്‍പ്പെടും.

read also: പ്രവാചകനിന്ദയുടെ പേരില്‍ അധ്യാപകന്റ കൊലപാതകം’ ഭീഷണികള്‍ വന്നത് വിദ്യാര്‍ഥിയുടെ പിതാവിന്‍റെ സോഷ്യല്‍മീഡിയ പോസ്റ്റിനുശേഷം, 18 കാരനായ കൊലയാളിയെ പോലീസ് വെടിവെച്ചു കൊന്നു

പട്ടികജാതി, പട്ടികവര്‍ഗ, വനിതകള്‍ക്കുള്ള സീറ്റുകളും ജില്ലാ വികസന കൗണ്‍സിലുകളിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുന്നതിലൂടെ നികത്തുമെന്ന് വക്താവ് പറഞ്ഞു. അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ ഡിഡിസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരിക്കും. മൂന്ന് തലങ്ങളിലുള്ള പഞ്ചായത്ത് സമ്ബ്രദായത്തില്‍, ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് വികസന കൗണ്‍സിലുകള്‍, ജില്ലാ വികസന കൗണ്‍സിലുകള്‍ എന്നിവ ജില്ലയുടെ വാര്‍ഷിക, അഞ്ച് വര്‍ഷ വികസന പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കും.

shortlink

Post Your Comments


Back to top button