Latest NewsNewsInternational

ചൈനയ്ക്ക് മുന്നിൽ മുട്ടുമടക്കി: ടിക് ടോക്ക് നിരോധനം പിന്‍വലിച്ച് പാകിസ്ഥാൻ

ന്യൂഡല്‍ഹി: ടിക് ടോക്ക് ആപ്ലിക്കേഷന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് പാകിസ്ഥാന്‍. നിരോധനം ഏര്‍പ്പെടുത്തി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് നിരോധനം പിൻവലിച്ചിരിക്കുന്നത്. പാകിസ്താനിലെ യാഥാസ്ഥിതിക വിഭാഗങ്ങളുടെ കടുത്ത സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദഫലമായാണ് നിരോധനം നീക്കിയത് എന്നാണ് വിവരം.

Read also:കേരളം ഒരു അവാർഡിനും അപേക്ഷ നൽകിയിട്ടില്ല: മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞതുകൊണ്ടാണ് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചതെന്ന് മുഖ്യമന്ത്രി

ഇരുരാജ്യങ്ങളും തമ്മിലുള്ള ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാകിസ്താന്‍ നിരോധനം പിന്‍വലിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ ടിക് ടോക്ക് ഉള്‍പ്പടെയുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ടിക് ടോക്കിനെതിരെ വിവിധ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button