KeralaLatest NewsIndia

‘ ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവെച്ച്‌ കൊല്ലാന്‍ നോക്കിയ ബബിയ’ അനന്തപുരം തടാക ക്ഷേത്രത്തിലെ മുതല ക്ഷേത്രനടയിലെത്തി -ചിത്രങ്ങൾ വൈറൽ

കാസര്‍കോട് അനന്തപുരം തടാക ക്ഷേത്രത്തിലെ 73 വയസുള്ള ബബിയ എന്ന മുതല.

കാസര്‍ഗോഡ്: അനന്തപുരം തടാക ക്ഷേത്രത്തിലെ മുതലയായ ബബിയ ഇന്നു വൈകിട്ട് ക്ഷേത്രനടയില്‍ എത്തി. ചുറ്റുമുള്ള തടാകത്തില്‍ നിന്ന് കയറിയാണ് ബബിയ ക്ഷേത്രശ്രീകോവിലിനടുത്ത് എത്തിയത്. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കേരളത്തിന് തന്നെ അത്ഭുതമാണ് കാസര്‍കോട് അനന്തപുരം തടാക ക്ഷേത്രത്തിലെ 73 വയസുള്ള ബബിയ എന്ന മുതല. തികച്ചും സസ്യാഹാരിയായ മുതലയാണിത്.

ബബിയാ…. എന്നു വിളിച്ചാല്‍ പലപ്പോഴും വെളളത്തിനു മുകളിലേക്ക് മുതല പൊങ്ങി വരും. നിവേദ്യം പൂജാരി കുളത്തിലെത്തി കൊടുക്കും. അനുസരണയോടെ കുളത്തില്‍ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവര്‍ക്കും വിസ്മയമായിരുന്നു. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മല്‍സ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ല. തിരുവന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന നിലയിലും ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ഇത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് പട്ടാളക്കാര്‍ ക്ഷേത്രം നശിപ്പിച്ച കൂട്ടത്തില്‍ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയേയും കൊല്ലാന്‍ തീരുമാനിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തടാകത്തിലായിരുന്നു മുതല. ഒരു ദിവസം വെയില്‍ കായാന്‍ കിടന്ന മുതലയെ തടാകത്തിന്റെ കിഴക്കുവശത്തുളള ആലിന്റെ ചുവട്ടില്‍ വച്ച്‌ ഒരു പട്ടാളക്കാരന്‍ വെടി വച്ചു.

read also: പാരിസിൽ അധ്യാപകനെ കഴുത്തറത്ത് കൊന്ന സംഭവം; കര്‍ശന നടപടിയുമായി ഫ്രഞ്ച് സര്‍ക്കാര്‍; കൊലപാതകത്തിന് ആഹ്വാനം ചെയ്ത മോസ്‌ക് അടച്ചു പൂട്ടി; 213 വിദേശികളെ നാടുകടത്തും

അതേ സമയത്തു തന്നെ ആലില്‍ നിന്ന് വിഷജന്തു ഇറങ്ങിവന്ന് പട്ടാളക്കാരനെ കടിച്ചു. അപ്പോള്‍ തന്നെ അയാള്‍ മരിച്ചു പോയി. പക്ഷേ, പിറ്റേദിവസം തടാകത്തില്‍ വീണ്ടും ഒരു മുതല പ്രത്യക്ഷപ്പെട്ടെന്നും ആ മുതലയാണ് ഇന്നുളളതെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു.

shortlink

Post Your Comments


Back to top button