WomenBeauty & StyleLife Style

എണ്ണമയമുള്ള ചർമ്മമുള്ളവർ നിർബന്ധമായും കുടിക്കേണ്ട ജ്യൂസുകൾ ഇവയാണ്

എണ്ണമയമുള്ള ചർമ്മത്തിൽ വളരെ പെട്ടെന്നായിരിക്കും മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ ഉണ്ടാകുന്നത്. സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായുള്ള സെബം ഉല്‍പ്പാദിപ്പിക്കുന്നത് കൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്.

ഇത്തരക്കാർ പുഴുങ്ങിയ പച്ചക്കറികള്‍ ധാരാളമായി ഉപയോഗിക്കുക. വിറ്റമിന്‍ ബി കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ എണ്ണമയമുള്ള ചർമ്മമുള്ളവർ നിർബന്ധമായും ഈ ജ്യൂസുകൾ കുടിക്കുകയും ചെയ്യാം.

കാരറ്റ് ജ്യൂസ്…

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ദിവസവും ഒരു കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ. പ്രായത്തെ നിയന്ത്രിക്കുന്ന ചർമകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാൻ ക്യാരറ്റിലുള്ള ആന്‍റിഓക്സിഡന്റുകൾക്ക് സാധിക്കും. .

നാരങ്ങ ജ്യൂസ്..​.

നാരങ്ങ ജ്യൂസ് ദിവസവും ഒരു ​ഗ്ലാസ് കുടിക്കുന്നത് എണ്ണമയം അകറ്റാൻ സഹായിക്കും. വേനലില്‍ കുടിക്കാന്‍ മികച്ചതാണ് നാരങ്ങാവെളളം. വിറ്റാമിൻ സിയാൽ സമ്പന്നമാണ്​ നാരങ്ങാജ്യൂസ്​. ചർമത്തെ ശുദ്ധിയാക്കാനും ഇത്​ സഹായിക്കുന്നു. പി.എച്ച്​ ലെവൽ നിയന്ത്രിച്ചുനിർത്താനും ഇത്​ സഹായിക്കും. യുവത്വം നിലനിർത്താനും ചർമത്തെ മികച്ചതാക്കാനും ഇത്​ സഹായിക്കുന്നു.

ഓറഞ്ച് ജ്യൂസ്….

ചർമ്മസംരക്ഷണത്തിനും എണ്ണമയം അകറ്റാനും ഏറ്റവും നല്ലതാണ് ഓറഞ്ച് ജ്യൂസ്. ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button