Latest NewsKeralaNews

പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പിന്റെ അനുമതി. ഫാസ്റ്റ് പാസഞ്ചര്‍ – 50 എണ്ണം ( വൈദ്യുതി), സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ – 310 എണ്ണം( സിഎന്‍ജി ) ഉള്‍പ്പെടെ 360 ബസ്സുകൾ വാങ്ങാനായി 286.50 കോടി രൂപയുടെ അനുമതിയാണ് നല്‍കിയതെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

പദ്ധതിയുടെ ആകെ ചിലവായ 286.50 കോടി രൂപയില്‍, 50 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനായി 27.50 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ കീഴില്‍ സബ്സിഡിയായി ലഭിക്കും. ശേഷിക്കുന്ന തുകയായ 259 കോടി രൂപ കിഫ്ബിയില്‍ നിന്നും നാല് ശതമാനം പലിശ നിരക്കിലുള്ള വായ്പയായാണ് ലഭ്യാമാവുക.

Also read : ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി നെറ്റ്ഫ്ളിക്സ് കാണാം; വമ്ബന്‍ ഓഫര്‍!!!

ഡല്‍ഹിക്ക് ശേഷം തിരുവനന്തപുരത്തെ ഗ്രീന്‍ സിറ്റിയാക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് കെഎസ്ആര്‍ടിസി ഈ പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് വര്‍ഷത്തിനകം സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരത്ത് പൂര്‍ണമായി നടപ്പിലാക്കാനാണ് ശ്രമം. ഇതിനായി ആനയറയില്‍ ഇപ്പോള്‍ സിഎന്‍ജി പമ്പ് സ്ഥാപിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ പമ്പ് ആരംഭിക്കുന്നതിന് വേണ്ടി ഓയില്‍ കമ്പനികളുടെ പഠനം പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button