Latest NewsNewsDevotional

വാരദേവതകള്‍ , തിഥിദേവതകള്‍ , നക്ഷത്രദേവതകള്‍ എന്നിവ അറിയാം

  • വാരദേവതകള്‍

ഞായറാഴ്ചയുടെ  അധിപന്‍ ശിവനാണ്.

തിങ്കളാഴ്ചയുടെ ദേവത ദുര്‍ഗ്ഗയും.

ചൊവ്വാഴ്ചയ്ക്ക് സുബ്രഹ്മണ്യനും,

ബുധനാഴ്ചയ്ക്ക് വിഷ്ണുവും,

വ്യാഴാഴ്ചയ്ക്ക് ബ്രഹ്മവും,

വെള്ളിയാഴ്ചയ്ക്ക് ലക്ഷ്മിയും,

ശനിയാഴ്ചയ്ക്ക് വൈശ്രവണനും ദേവതമാരാണ്.

  • തിഥിദേവതകള്‍

ശുക്ലപക്ഷത്തിലും (വെളുത്തപക്ഷം) കൃഷ്ണപക്ഷത്തിലും (കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശി വരെയുള്ള പതിന്നാലു തിഥികള്‍ക്കും ഉളള ദേവതമാരെ പറയുന്നു:

പ്രതിപദം- അഗ്‌നി

ദ്വിതീയ- ബ്രഹ്മാവ്

തൃതീയ-പാര്‍വ്വതി

ചതുര്‍ത്ഥി- ഗണപതി

പഞ്ചമി-സര്‍പ്പം

ഷഷ്ഠി- സുബ്രഹമണ്യന്‍

സപ്തമി- സൂര്യന്‍

അഷ്ടമി-ശിവന്‍

നവമി-ദുര്‍ഗ്ഗ

ദശമി- യമന്‍

ഏകാദശി-വിശ്വദേവകള്‍

ദ്വാദശി- വിഷ്ണു

ത്രയോദശി- ഇന്ദ്രാണി

ചതുര്‍ദ്ദശി- ഭദ്രകാളി

പൗര്‍ണ്ണമിക്ക്-ചന്ദ്രനും, അമാവാസിക്ക് പിതൃക്കളും ദേവതമാരാണ്.

  • നക്ഷത്രദേവതകള്‍

അശ്വതി- അശ്വനിദേവത

ഭരണി- യമന്‍

കാര്‍ത്തിക- അഗ്‌നി

രോഹിണി- ബ്രഹ്മാവ്

മകയിരം- ചന്ദ്രന്‍

തിരുവാതിര- ശിവന്‍

പുണര്‍തം- അദിതി

പൂയം- ബൃഹസ്പതി

ആയില്യം- സര്‍പ്പം

മകം- പിതൃക്കള്‍

പൂരം- ആര്യമാ

ഉത്രം- ഭഗന്‍

ചിത്തിര- ത്വഷ്ടാവ്

ചോതി- വായു

വിശാഖം- ഇന്ദ്രാഗ്‌നി

അനിഴം- മിത്രന്‍

തൃക്കേട്ട- ഇന്ദ്രന്‍

മൂലം- നിര്യതി

പൂരാടം- ജലം

ഉത്രാടം- വിശ്വദേവകള്‍

തിരുവോണം- വിഷ്ണു

അവിട്ടം- വസുക്കള്‍

ചതയം- വരുണന്‍

പൂരൂരുട്ടാതി- അജൈകപാത്

അത്തം- ആദിത്യന്‍

ഉത്രട്ടാതി- അഹിര്‍ബുദ്ധ്നി

രേവതി- പൂഷാവ്

ഇങ്ങനെ 27 നക്ഷത്രങ്ങള്‍ക്കും ദേവതമാരെ കല്പിച്ചിരിക്കുന്നു. ഓരോ നാളുകാരും അവരവരുടെ ലഗ്‌ന-വാര-തിഥി-നക്ഷത്രദേവതകളെ ഭക്തിപൂര്‍വം ആരാധിക്കുന്നത് കാര്യസാധ്യത്തിനും ആയുരാരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്.

ഇഷ്ടകാര്യസാധ്യത്തിന്

ഓരോരുത്തരും അവര്‍ ജനിച്ച നക്ഷത്രത്തിലും അതിന്റെ അനുജന്മ നക്ഷത്രങ്ങളിലും അവയുടെ 2, 4, 6, 8, 9 നക്ഷത്രങ്ങളിലും പുലര്‍ച്ചെ സൂര്യോദയത്തിനു മുമ്പായി (വെളുപ്പിന് കിളികള്‍ ഉണര്‍ന്നു ചിലയ്ക്കുന്ന സമയം) തങ്ങളുടെ ഇഷ്ടദേവതയെ വിളിച്ചു പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന തുടങ്ങും മുമ്പ് കുളിച്ചു ശുദ്ധമായിട്ടോ, കാലും മുഖവും കഴുകി ശുദ്ധജലം മൂന്നുപ്രാവശ്യം ദേഹത്തു തളിച്ചിട്ടോ, മൂന്നുരൂപ നാണയം കൈയിലെടുത്ത് ഇഷ്ടകാര്യം പറഞ്ഞു പ്രാര്‍ത്ഥിച്ചിട്ട് ശരീരമാകെ (ശിരസ് മുതല്‍ കാലിന്റെ തള്ളവിരല്‍ വരെ) മൂന്നുപ്രാവശ്യം ഉഴിഞ്ഞ് നാണയം സൂക്ഷിച്ചുവയ്ക്കുക.

പിറ്റേദിവസം നിശ്ചിതസമയം പ്രാര്‍ത്ഥിക്കുമ്പോള്‍ ഏതെങ്കിലും ഒരു നാണയം (50 പൈസ, 1 രൂപ. അതില്‍ കൂടുതലുമാകാം) എടുത്തു പ്രാര്‍ത്ഥിച്ച് ആദ്യദിവസത്തെ മൂന്നു രൂപയോടു ചേര്‍ത്തുവയ്ക്കുക. ഇങ്ങനെ 108 ദിവസം മുടങ്ങാതെ ചെയ്യുക. ഏതെങ്കിലും കാരണവശാല്‍ മുടങ്ങാനിടയായാല്‍ വീണ്ടും ഒന്നു മുതല്‍ തുടങ്ങിക്കൊള്ളുക. ഫലപ്രാപ്തി നിശ്ചയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button