KeralaLatest NewsNews

ലൈഫിലെ വീടിന് 2 ലക്ഷം രൂപ : പ്രഖ്യാപനചടങ്ങിന് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 33 ലക്ഷം രൂപയും… സംസ്ഥാനം കടക്കണിയിലാണെന്ന് പറയുമ്പോഴും സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനത്തിന് അനാവശ്യമായി ലക്ഷങ്ങളും കോടികളും ചെലവഴിച്ച് പിണറായി മന്ത്രിസഭ

തിരുവനന്തപുരം: ലൈഫിലെ വീടിന് 2 ലക്ഷം രൂപ, പ്രഖ്യാപനചടങ്ങിന് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 33 ലക്ഷം രൂപയും. സംസ്ഥാനം കടക്കണിയിലാണെന്ന് പറയുമ്പോഴും സര്‍ക്കാര്‍ പദ്ധതികളുടെ പ്രഖ്യാപനത്തിന് അനാവശ്യമായി ലക്ഷങ്ങളും കോടികളും ചെലവഴിച്ച് പിണറായി മന്ത്രിസഭ .ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന് സര്‍ക്കാര്‍ ചിലവഴിച്ചത് 33.21 ലക്ഷം രൂപ. ലൈഫ് ഭവനപദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനും തിരുവനന്തപുരം ജില്ലയിലെ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിനുമായാണ് ഇത്രയും വലിയ തുക ചിലവഴിച്ചത്. ഉദ്ഘാടന ചടങ്ങിനു ലൈഫ് മിഷനു 23.21 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും 5 ലക്ഷം രൂപ വീതവുമാണ് ചിലവഴിച്ചത്.

Read Also : രാജ്യത്തെ എല്ലാ ജനങ്ങളും വീടുകളില്‍ വിളക്കുകള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം : വിളക്കുകള്‍ തെളിയ്ക്കുന്നത് എന്തിനാണെന്നും വിശദീകരിച്ച് പ്രധാനമന്ത്രി

പദ്ധതിയുടെ ചെലവിനായി ആദ്യം 30 ലക്ഷംരൂപയാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്ന് ലക്ഷത്തിന് മുകളിലുള്ള തുക അധികമായി വരികയായിരുന്നു. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി 1 ലക്ഷം ചതുരശ്ര അടിയുള്ള പന്തല്‍, സ്റ്റേജ്, ഡൂം, മേശകള്‍, കസേരകള്‍, കാര്‍പെറ്റ്, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, സൗകര്യം ക്രമീകരിക്കല്‍, ഡിജിറ്റല്‍ ഡിസ്‌പ്ലൈ, ലൈറ്റ് ആന്‍ഡ് സൗണ്ട് എന്നീ കാര്യങ്ങള്‍ക്കായാണ് ഇത്രയും വലിയ തുക ചിലവഴിച്ചത്.

തിരുവനന്തപുരം ജില്ലയിലെ മാത്രം പരിപാടിയുടെ കണക്കാണി ഇപ്പോള് പുറത്തു വന്നിരിക്കുന്നത്. അന്നേദിവസം തന്നെ സംസ്ഥാന എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തില്‍ ഗുണഭോക്താക്കളുടെ സംഗമം നടത്തി മുഖ്യമന്ത്രിയുടെ സന്ദേശം എത്തിച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button