Latest NewsNewsIndia

‘മോദിയുടെയും യോഗിയുടെയും ഭരണത്തിൽ സമാധാനത്തിന്റെ ഇടമായ മിർസാപൂറിനെ അക്രമികളുടെ ഇടമായി ചിത്രീകരിക്കുന്നു’; ആമസോൺ വെബ്‌സീരിസിനെതിരെ എംപി അനുപ്രിയ പട്ടേൽ

മിർസാപൂർ : ആമസോണ്‍ പ്രൈമിന്റെ ഹിറ്റ് വെബ് സീരീസായ മിര്‍സാപൂറിനെതിരെ മിര്‍സാപൂര്‍ എംപി അനുപ്രിയ പട്ടേൽ. വെബ്‌സീരിസ് തന്റെ മണ്ഡലത്തെ അക്രമികളുടെ ഇടമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് അനുപ്രിയ രംഗത്തെത്തിയിരിക്കുന്നത്. വെബ് സീരീസിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അനുപ്രിയ ട്വിറ്ററിലൂടെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും ഭരണത്തിൽ മിർസാപൂർ സിറ്റി വികസിച്ചു. നഗരം സമാധാനത്തിന്റെ ഇടമാണ്. എന്നാൽ മിർസാപൂർ വെബ്‌സീരിസിൽ നഗരത്തെ അക്രമത്തിന്റെ സ്ഥലമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നഗരത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. വെബ്‌സീരീസിലൂടെ വംശീയ വിദ്വേഷവും പ്രചരിപ്പിക്കുന്നു – അനുപ്രിയ പട്ടേൽ ട്വിറ്ററിൽ കുറിച്ചു. വിഷയം പരിശോധിക്കണമെന്നും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എംപി ട്വീറ്റിൽ ആവശ്യപ്പെടുന്നു.

അതേസമയം വെബ് സീരീസിന്റെ രണ്ടാം സീസണ്‍ കഴിഞ്ഞ ദിവസം ആമസോണില്‍ റിലീസ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button