Latest NewsKeralaNews

സോളാര്‍ കേസൊതുക്കാന്‍ യുഡിഎഫ് നല്‍കിയത് അഞ്ച് ലക്ഷം ; സ്ഥലം വിറ്റാണ് നിക്ഷേപകരില്‍ ചിലരുടെ പണം തിരിച്ചുനല്‍കിയത്, കത്തില്‍ പറഞ്ഞതെല്ലാം സത്യം ; സരിത

തിരുവനന്തപുരം : സോളാര്‍ കേസുകളൊതുക്കാന്‍ യുഡിഎഫ് നല്‍കിയത് അഞ്ച് ലക്ഷം മാത്രമായിരുന്നുവെന്ന് സരിത എസ് നായര്‍. നിക്ഷേപകരില്‍ ചിലരുടെ പണം തിരിച്ചുനല്‍കിയത് സ്ഥലം വിറ്റാണെന്നും പലരും തന്റെ പേരില്‍ പണം വാങ്ങിയിട്ടുണ്ടാകാമെന്നും സരിത പറഞ്ഞു. തട്ടിപ്പ് കേസ് മറയ്ക്കാന്‍ പീഡനപരാതി ഉയര്‍ത്തിയെന്ന ആക്ഷേപം ശരിയല്ലെന്നും ജയിലില്‍ നിന്നെഴുതിയ കത്തില്‍ പറഞ്ഞതെല്ലാം സത്യമാണെന്നും മൊഴി മാറ്റാന്‍ വന്‍തുക കിട്ടിയെന്നത് കളവാണെന്നും അവര്‍ വ്യക്തമാക്കി.

കേസില്‍ താന്‍ രാഷ്ട്രീയ ആയുധമാക്കപ്പെട്ടോയെന്ന് സംശയിക്കുന്നതായി സരിത പറഞ്ഞു. തന്റെ മൊഴിവെച്ച് ആരെങ്കിലും പണമുണ്ടാക്കിയോ എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ല, ശിവരാജന്‍ കമ്മീഷനോടും അന്വേഷണ ഉദ്യോഗസ്ഥരോടും എല്ലാം പറഞ്ഞിട്ടും കേസുകള്‍ നീളുന്നതിന്റെ കാരണം അറിയില്ലെന്നും സരിത പറഞ്ഞു.

അതേസമയം നിക്ഷേപകരുടെ പണം ബിജുരാധാകൃഷ്ണന്‍ കൊണ്ടുപോയതാണ് ടീം സോളാര്‍ പൊളിയാന്‍ കാരണമെന്നും സരിത പറഞ്ഞു. സോളാര്‍ കേസ് വന്നിട്ട് ഏഴു വര്‍ഷത്തോളമായെങ്കിലും തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും സരിത ആരോപിച്ചു.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു സോളാര്‍ തട്ടിപ്പ്. 2013 ജൂണ്‍ രണ്ടിന് സരിത കസ്റ്റഡിയിലായതോടെയാണ് സോളാര്‍ കേസ് സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചത്. 2014 ഫെബ്രുവരി 21ന് ജയില്‍ വിട്ട സരിതയുടെ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദമാണ് ഉണ്ടാക്കിയത്. തനിക്കെതിരെ ഉണ്ടായ പീഢനങ്ങളുടെ കഥ പല രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെയും ആഞ്ഞടിച്ചു. തുടര്‍ന്ന് കേസ് രാഷ്ട്രീയ പ്രേരിതമായി പല പുകമറകളും സൃഷ്ടിച്ചു. പിന്നീട് കേരളം വിട്ട സരിത പവര്‍ കണ്‍സല്‍ട്ടന്റായും പേപ്പര്‍ കപ്പ് യൂണിറ്റ് നടത്തിയും ഒരു വര്‍ഷത്തോളമായി നാഗര്‍കോവിലിലാണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button