Latest NewsKeralaIndia

ഈ നിയോഗം എന്റെ മഹാഭാഗ്യം; വലുതോ, ചെറുതോ എന്നൊന്നും ഒരിക്കലും ഞാൻ കരുതിയിട്ടില്ല : കുമ്മനം

അങ്ങനെയെങ്കില്‍ ഞാന്‍ സാക്ഷി മാത്രമേ ആകുന്നുളളൂ, പ്രതിയാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്‌ജിക്ക് ഇതു സംബന്ധിച്ച കത്ത് കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം നല്‍കി.

വിശ്വാസ സമൂഹത്തിന് വേണ്ടി ജീവിതം മാറ്റിവച്ച കുമ്മനത്തിന് ഇത് സന്തോഷത്തിന്റെ നിമിഷമാണ്. പുതിയ നിയമനത്തെപ്പറ്റിയും പിന്നാലെ വന്ന സാമ്പത്തിക ആരോപണത്തെപ്പറ്റിയും കുമ്മനം രാജശേഖരന്‍ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

തനിക്ക് ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിലേക്ക് ലഭിച്ച പദവിയെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ, വളരെ പെട്ടെന്ന് കിട്ടിയ ഒരു നിയോഗമാണിത്. വിശദമായി പഠിക്കേണ്ടതുണ്ട്. പഠിച്ച്‌ മാത്രമേ അഭിപ്രായം പറയാന്‍ സാധിക്കുകയുളളൂ. പുറമെ നിന്നുകൊണ്ട് പറയാന്‍ പറ്റിയ കാര്യമല്ലിത്. പ്രശസ്‌തമായ ഒരു ക്ഷേത്രത്തിന്റെ ഭരണസമിതിയില്‍ അംഗമായിരിക്കുക എന്നത് ഒരു അഭിമാനമാണ്.

മഹാഭാഗ്യമായാണ് ഈ നിയോഗത്തെ കാണുന്നത്. ജനങ്ങളെ സേവിക്കാന്‍ കിട്ടിയ ഒരു അവസരം കൂടിയാണിത്. ലക്ഷോപലക്ഷം ജനങ്ങള്‍ ആരാധനയ്‌ക്കായി എത്തുന്ന വലിയൊരു ക്ഷേത്രമാണിത്. അതിന്റെ ഭരണനിര്‍വണ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുക എന്നത് വലിയൊരു കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കു നേരെയുണ്ടായ കേസിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു, കേസില്‍ പ്രതിയാക്കുമ്പോള്‍ നമ്മളെയൊന്ന് അറിയിക്കേണ്ട മര്യാദയുണ്ടല്ലോ.

read also: മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാറിന്​ കോവിഡ്​

ഇത് ഒന്നും ചെയ്‌തിട്ടില്ല. പരാതിയില്‍ പറയുന്നത് പരാതിക്കാരന്‍ മുതല്‍മുടക്കാന്‍ പോകുന്ന സ്ഥാപനത്തെക്കുറിച്ച്‌ എന്നോട് സംസാരിച്ചുവെന്നാണ്. അപ്പോള്‍ ഞാന്‍ ‘അത് കൊളളാം” എന്ന് പറഞ്ഞുവെന്നാണ് പരാതിയില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ സാക്ഷി മാത്രമേ ആകുന്നുളളൂ, പ്രതിയാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.​കൈരളി ഫ്ലാഷിന് നൽകിയ ഇന്റർവ്യൂവിലാണ് കുമ്മനത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button