WomenFashionBeauty & StyleLife StyleHealth & Fitness

വരണ്ട കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വരണ്ടുണങ്ങിയിരിക്കുന്ന കാലുകൾ പല ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. ചർമം മുഴുവന്‍ തിളങ്ങിയാലും കാൽപാദങ്ങളിലെ ഈ വർൾച്ച ആത്മവിശ്വാസം തകർക്കും. അതേസമയം കാലുകൾ വരളുന്നതിന് പല കാരണങ്ങൾ ഉണ്ട്. ഇതിനായി മികച്ച ശ്രദ്ധയും പരിചരണവും ലഭിച്ചാൽ ഈ വർൾച്ച കുറയ്ക്കാനും കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനുമാകും. എന്നാൽ ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്

കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും എന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടത്.

സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ് –ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ വരൾച്ച കുറയ്ക്കാം.

കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം.

ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച് മോയിസ്ച്വറൈസർ പുരട്ടാം.

വരൾച്ച രൂക്ഷമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. അവർ നിർദേശിക്കുന്ന ഓയിന്റ്മെന്റുകളും ലോഷനുകളും ഉപയോഗിക്കുന്നത് വരൾച്ച തടയാൻ സഹായിക്കും.

വൃത്തിയാക്കാനായി കാൽ കല്ലിൽ ഉരയ്ക്കുന്നവരുണ്ട്. ഇതു ശരിയായ പ്രവണതയല്ല. കാൽ പാദം പരുക്കനാകാനേ ഇത് സഹായിക്കൂ. ഈ ശീലമുണ്ടെങ്കിൽ അതൊഴിവാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button