Latest NewsNewsIndiaCrime

ശിവസേന നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

മുംബൈ : മഹാരാഷ്ട്രയിൽ ശിവസേന നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ശിവസേന പൂനെ അദ്ധ്യക്ഷൻ രാഹുൽ ഷെട്ടി (43) ആണ് കൊല്ലപ്പെട്ടത്. ലോണാവാലയിലാണ് സംഭവം നടന്നത്.

വീടിന് സമീപത്തെ ചായക്കടയിൽ നിൽക്കുമ്പോഴാണ് ഷെട്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ മൂന്നംഗ സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.  ആക്രമണത്തിൽ പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണമാണ് നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button