Saudi ArabiaNewsGulf

വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി

റിയാദ് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരണത്തിന് കീഴടങ്ങി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി ഷെയ്ഖ് മുഹമ്മദലി(36)യാണ് മരിച്ചത്. സൗദിയിൽ തബൂക്-മദീന റോഡിൽ ഡ്രൈവിംഗ് സ്കൂളിന് സമീപം കഴിഞ്ഞ 12 നായിരുന്നു അപകടം. നിർത്തിയിട്ട കാറിനരികെ ഫോൺ ചെയ്തുകൊണ്ടിരിക്കെ നിയന്ത്രണം വിട്ടു വന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുഹമ്മദലിയെ തബൂക് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

Also read : മുന്നാക്ക സംവരണം വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലീങ്ങളുടെ അവസരങ്ങള്‍ കുറക്കുന്നു; രൂക്ഷവിമര്‍ശനവുമായി കാന്തപുരം

അപകട സമയം റിയാദിൽ നിന്ന് എത്തിയ സുഹൃത്ത് മഞ്ചേരി സ്വദേശി റഫ്സൻജാൻ കൂടെയുണ്ടായിരുന്നു. റഫ്സൻജാൻ പരുക്കേൽക്കാതെ അത്ഭുതകരമായു രക്ഷപ്പെട്ടു. മൃതദേഹം തബൂക്കിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ ഷെയ്ഖ് മുഹമ്മദ്. മാതാവ്: ഫരീദ ബീഗം.ഭാര്യ സുലൈഖ ബീഗം. മക്കൾ: ഷഹാന ബീഗം(12), ശബാന(7), അഫ്‍സ്സാന(4).

shortlink

Related Articles

Post Your Comments

Related Articles


Back to top button