Latest NewsNewsIndiaEntertainment

ഹിന്ദി സീരിയല്‍ പ്രേക്ഷകരുടെ മനം കവർന്ന ഭൂമിദേവി, ദേവീ വേഷങ്ങളിൽ അതിപ്രശസ്ത; നടി പ്രീതിക ചൗഹാന്‍ കഞ്ചാവ് വാങ്ങുന്നതിനിടെ അറസ്റ്റിൽ

നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബയ് സോണല്‍ യൂണി‌റ്റാണ് ഇരുവരെയും പിടികൂടിയത്

മുംബൈ; വൻ ജനപ്രീതി നേടിയ ടെലിവിഷന്‍ സീരിയല്‍ ‘മാ വൈഷ്‌ണോദേവി’യിലെ ഭൂമിദേവിയായും സങ്കട്മോചന്‍ മഹാബലി ഹനുമാന്‍, സിഐഡി, സാവ്‌ധാന്‍ ഇന്ത്യ എന്നീ സിരിയലുകളിലെ വേഷങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ പിടിച്ചുപ‌റ്റിയ നടി പ്രീതിക ചൗഹാന്‍ കഞ്ചാവ് വാങ്ങുന്നതിനിടെ അറസ്‌റ്റിലായി, 100 ഗ്രാമോളം കഞ്ചാവുമായി പ്രീതികയെയും ‌മറ്റൊരാളെയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് പിടികൂടിയത്.

മുംബൈ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബയ് സോണല്‍ യൂണി‌റ്റാണ് ഇരുവരെയും പിടികൂടിയത്. നടിയെയും ഒപ്പം അറസ്‌റ്റിലായ ആളെയും കോടതിയില്‍ ഹാജരാക്കി.

അടുത്തിടെ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് മുംബയ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധനകളും അറസ്‌റ്റുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പിടിയിലായവരുമായി ബന്ധമുള‌ള ഉണ്ടെന്ന് സൂചനയുള‌ള നിരവധി ചലച്ചിത്ര താരങ്ങളെ വിവിധ കേസുകളില്‍ ചോദ്യം ചെയ്യുകയോ അറസ്‌റ്റ് ചെയ്യുകയോ ചെയ്തു.

 

 

shortlink

Post Your Comments


Back to top button