KeralaLatest NewsNews

ഓണക്കിറ്റിലെ മുളകുപൊടിയിൽ മനുഷ്യ, മൃഗ വിസർജ്യങ്ങളിൽ കാണുന്ന സാൽമൊണല്ല ബാക്ടീരിയയെ കണ്ടെത്തി

തിരുവനന്തപുരം : ഓണത്തിന് റേഷൻകാർഡ് ഉടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടവും ശർക്കരയും ഭക്ഷ്യയോഗ്യമല്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ
കിറ്റിലെ മുളകുപൊടിയും ഭക്ഷ്യയോഗ്യമല്ലെന്നാണ് റിപ്പോർട്ടാണ് പുറത്ത് വരുന്നത്.

മനുഷ്യ, മൃഗ വിസർജ്യങ്ങളിൽ കാണുന്ന സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മുളകുപൊടിയിൽ കണ്ടെത്തിയത്. ഓണക്കിറ്റിലെ പപ്പടം വിതരണം ചെയ്ത കമ്പനി തന്നെയാണ് മുളകുപൊടിയും നൽകിയത്. കോന്നി സിഎഫ്ആർഡിയിൽ പരിശോധിച്ച മുളകുപൊടി സാംപിൾ ഭക്ഷ്യയോഗ്യമല്ലെന്ന് ഓണക്കിറ്റിലെ വിതരണത്തിന് മുമ്പ് തന്നെ കണ്ടെത്തിയിരുന്നു.

Read Also :  ഞെട്ടിത്തരിച്ച് കേരളക്കര; സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് കെ.എസ്.ആര്‍.ടിസിയും വിട്ട് നൽകി പിണറായി സർക്കാർ

മുളകുപൊടിയുടെ പരിശോധന ഫലം വന്ന ഉടൻ തന്നെ ഡിപ്പോകളിൽ നിന്നും ഔട്ടിലെറ്റുകളിൽ നിന്നും ഇവ മാറ്റണമെന്ന് നിർദേശം നൽകിയെങ്കിലും ഓണക്കിറ്റിൽ ഇവ ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഡിപ്പോകളിലേക്കാണ് ഈ മുളകുപൊടി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button