KeralaLatest NewsNews

ശിവശങ്കറും ബിനീഷ് കോടിയേരിയും ഒരേ നാണയത്തിലെ രണ്ട് വശങ്ങള്‍ : എന്ത് ചെയ്യണമെന്നറിയാതെ സിപിഎം… രണ്ടിന്റേയും തലപ്പത്ത് കേന്ദ്രഅന്വേഷണ ഏജന്‍സികളും… കാപ്‌സ്യൂളുകള്‍ ഇറക്കാനാകാതെ സിപിഎമ്മും സൈബര്‍ പോരാളികളും

തിരുവനന്തപുരം : ശിവശങ്കറും ബിനീഷ് കോടിയേരിയും ഒരേ നാണയത്തിലെ രണ്ട് വശങ്ങള്‍.എന്ത് ചെയ്യണമെന്നറിയാതെ സിപിഎം. രണ്ടിന്റേയും തലപ്പത്ത് കേന്ദ്രഅന്വേഷണ ഏജന്‍സികളും. കാപ്സ്യൂളുകള്‍ ഇറക്കാനാകാതെ സിപിഎമ്മും സൈബര്‍ പോരാളികളും. ശിവശങ്കറിന്റെ അറസ്റ്റിനെ ഒരുവിധത്തില്‍ ന്യായീകരിച്ച് വരുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ബംഗളൂരുവില്‍ ഇഡി കസ്റ്റഡിയിലെടുക്കുന്നത്.

read also : “CPM സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണന്റെ മകനും ധീര സഖാവുമായ ബിനീഷ് കൊടിയേരി ചെങ്കൊടി ഉടുത്ത് AKG സെന്ററിൽ” ; പരിഹാസവുമായി എസ് സുരേഷ്

സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നയെ അറസ്റ്റ് ചെയ്തത് മുതല്‍ തുടങ്ങിയതായിരുന്നു ഇടത് മുന്നണിയുടെ കഷ്ടകാലം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കറിന്റെ ഊഴമായിരുന്നു ആദ്യത്തേത്. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കൂടി ആരോപണവിധേയനായതോടെ സിപിഎം വെട്ടിലായി. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ആരോപണ വിധേയമായി.

ഇതാ വരുന്നു ഇടിത്തീ പോലെ മറ്റൊരു ആരോപണം. ജലീലിന് സ്വപ്നയുമായും സ്വര്‍ണ്ണക്കടത്തുമായും ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഖുറാന്റെ മറവില്‍ മന്ത്രി മറ്റെന്തോ കടത്തിയെന്ന ആരോപണവും ഉയര്‍ന്നു.

പിന്നീട് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതിനെ സാധൂകരിക്കുന്ന രേഖകളും പുറത്തുവന്നു. അതിനെ ന്യായീകരിക്കാന്‍ ക്യാപ്‌സൂളുകള്‍ അന്വേഷിച്ച് നടക്കുന്നതിനിടെ വീണ്ടുമെത്തി അടുത്തത്. സ്വപ്നയ്ക്ക് ബംഗളൂരുവില്‍ താമസിക്കാനും മറ്റുമായി സഹായങ്ങള്‍ ചെയ്തു നല്‍കിയത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണെന്നതായിരുന്നു അടുത്ത വിവാദം. ഒപ്പം ബംഗളൂരുവിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് സഹായങ്ങള്‍ ചെയ്ത് നല്‍കിയെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു.

തൊട്ട് പിന്നാലെ ബിനീഷിനെ സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഏജന്‍സികള്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. രാത്രി വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. തൊട്ടടുത്ത ദിവസം ജലീലിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആരുമറിയാതെ സ്വകാര്യവാഹനത്തിലായിരുന്നു ജലീല്‍ ചോദ്യം ചെയ്യലിനായി ഹാജാരാകാനെത്തിയത്. അതിനെ ന്യായീകരിക്കാന്‍ പാടുപെടുന്നതിനിടെ അടുത്തതെത്തി. ലൈഫ് മിഷനില്‍ മന്ത്രി ജയരാജന്റെ മകന്‍ കമ്മീഷന്‍ വാങ്ങിയതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചു. സ്വപ്നയും മന്ത്രിയുടെ മകനും ഹോട്ടല്‍ മുറിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button