Latest NewsKeralaNews

ബിനീഷ് കോടിയേരി ഇനി പുറംലോകം കാണില്ലെന്ന് സൂചന … മയക്കുമരുന്ന് കേസില്‍ തന്റെ ബോസ് ബിനീഷെന്ന് അനൂപ്.. ബോസ് പറഞ്ഞത് മാത്രമാണ് ഇതുവരെ ചെയ്തിരിക്കുന്നത്… കേരളത്തെയും സിപിഎമ്മിനേയും ഞെട്ടിച്ച് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത് നിര്‍ണായക വിവരങ്ങള്‍

ബംഗലൂരു : ബിനീഷ് കോടിയേരി ഇനി പുറംലോകം കാണില്ലെന്ന് സൂചന . മയക്കുമരുന്ന് കേസില്‍ തന്റെ ബോസ് ബിനീഷെന്ന് അനൂപ്. ബോസ് പറഞ്ഞത് മാത്രമാണ് ഇതുവരെ ചെയ്തിരിക്കുന്നത്. കേരളത്തെയും സിപിഎമ്മിനേയും ഞെട്ടിച്ച് കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത് നിര്‍ണായക വിവരങ്ങള്‍. സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന വെളിപ്പെടുത്തലാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്.അറസ്റ്റ് സംബന്ധിച്ചുള്ള വാര്‍ത്ത കുറിപ്പിലാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നത്. ഓഗസ്റ്റ് 22 ന് ബംഗളുരു കല്യാണി നഗറിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എക്റ്റസിയെന്ന ലഹരിമരുന്നുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് ബിനീഷിന്റെ ബെനാമിയെന്നാണ് പ്രധാനം. കൂടാതെ അനൂപിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്കു വന്‍തോതില്‍ കണക്കില്‍പെടാത്ത പണം ബിനീഷ് കേരളത്തിലിരുന്ന് അയച്ചിരുന്നു. അനൂപിന്റെ സാമ്പത്തിക ഇടപാടുകളെല്ലാം ബിനീഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു.

Read Also :ശിവശങ്കരനില്‍ നിന്നും ചില നിര്‍ണായക വിവരങ്ങള്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു :സ്വപ്നയ്ക്കു വേണ്ട സഹായങ്ങളെല്ലാം ചെയ്യാന്‍ ‘ബോസ്’ ശിവശങ്കറിന് നിര്‍ദേശം നല്‍കി… എന്നാല്‍ ആ ബോസ് ആരെന്ന് പറയാന്‍ തയ്യാറാകാതെ ശിവശങ്കര്‍… ആ ബോസ് മുഖ്യമന്ത്രിയോ ? നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വൃക്തമായി വിശദീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തതെന്നാണ് ഇ.ഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു. ഇരുവരും തമ്മില്‍ ദീര്‍ഘാകാല ബന്ധമുണ്ടെന്നും അറസ്റ്റിലാകുന്നതിനു തൊട്ടുമുമ്പ് അടക്കം അനൂപ് മുഹമ്മദ് ബിനീഷിനെ ഫോണില്‍ വിളിച്ചിരുന്നു.

ലഹരി ഇടപാടുകള്‍ക്കായി അന്‍പതു ലക്ഷം രൂപയാണ് സമാഹരിച്ചത്. തന്റെ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ച പലരെയും നേരിട്ടറിയില്ലെന്നും എല്ലാം ബിനീഷിന്റെ നിര്‍ദേശപ്രകാരമാണെന്നും നേരത്തെ അനൂപ് മുഹമ്മദും മൊഴി നല്‍കിയിരുന്നു. ബിനീഷിനെ രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. രാവിലെ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ഉദ്യോഗസ്ഥരത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിച്ചതിനു ശേഷണാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button