Latest NewsIndia

‘ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കണം എന്നത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു ‘ സർദാർ വല്ലഭഭായ് പട്ടേലിന്റെ 145-ാം ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി

ഗാന്ധിനഗർ: സർദാർ വല്ലഭഭായ് പട്ടേലിന്റെ 145-ാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം. രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾക്കാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത്. ഗുജറാത്തിലെ കെവാഡിയയിൽ സൈനിക പരേഡ് ഉൾപ്പെടെ നടത്തിയായിരുന്നു സർദാർ വല്ലഭഭായ് പട്ടേലിന് ആദരവ് അർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കെവാഡിയയിലെത്തി ഏകതാ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പിന്നീട് നടന്ന സൈനിക പരേഡിനെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.

രാഷ്ട്രീയ ഏകതാ ദിനത്തോട് അനുബന്ധിച്ചാണ് കെവാഡിയയിൽ സൈനിക പരേഡ് നടന്നത്.രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിരവധി പ്രമുഖർ സർദാർ പട്ടേലിന് ആദരവ് അർപ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി ലഫ്. ഗവർണർ അനിൽ ബെയ്ജാൽ എന്നിവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

അതേസമയം ഐക്യവും വൈവിധ്യവുമാണ് ഇന്ത്യയുടെ കരുത്ത്. കര്‍ഷകരെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. ഏകതാ ദിവസിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

read also: ഇൻഫോ പാർക്ക് റോഡിൽ മരിച്ച ദിവാകരന്‍നായരെ കൊലപ്പെടുത്തിയത് ക്വ​ട്ടേ​ഷ​ന്‍ സംഘം, ഹ​ണി ട്രാ​പ്പി​ലൂ​ടെ കൊ​ച്ചി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി

ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കണം എന്നത് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആഗ്രഹമായിരുന്നു എന്ന് മോദി ആവര്‍ത്തിച്ചു. സുപ്രീംകോടതി വിധിയിലൂടെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുകയാണ്. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം. ചിലര്‍ തീവ്രവാദികളെ കൂട്ടുപിടിക്കുകയാണ്. ഭീകരവാദത്തിലൂടെ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. ലോകത്തെ തന്നെ ഒരു കുടുംബമായി കാണുകയാണ് വേണ്ടത്.

ഭീകരരെ നേരിടുന്നതിനിടയില്‍ ഇന്ത്യക്ക് ഒരുപാട് ധീരജവാന്മാരെ നഷ്ടമായി. അത് രാജ്യം ഒരിക്കലും മറക്കില്ല. അതിര്‍ത്തിയിലെ ഏത് വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്. സമാധാനം എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ചിലര്‍ പുല്‍വാമ ആക്രമണത്തില്‍ രാഷ്ട്രീയം കളിക്കുന്നു. പുല്‍വാമ രാഷ്ട്രീയ വത്കരിക്കുന്നതില്‍ ദുഖമുണ്ട്. രാഷ്ട്രീയം കളിക്കുന്നവരെ രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button