Latest NewsIndiaInternational

ആകെ പുലിവാല് പിടിച്ച് പാകിസ്ഥാൻ, പുല്‍വാമയെ നേട്ടമായി വിശേഷിപ്പിച്ച മന്ത്രിയെ വിളിപ്പിച്ച്‌ ഇമ്രാന്‍ ഖാന്‍

പുല്‍വാമ ഇമ്രാന്‍ ഖാന്റെ നേട്ടമാണെന്നായിരുന്നു ഫവാദ് ചൗധരിയുടെ പ്രസ്താവന.

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനൊരുങ്ങി പാകിസ്താന്‍. പുല്‍വാമ ഭീകരാക്രമണത്തെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയ മന്ത്രി ഫവാദ് ചൗധരിയെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിളിപ്പിച്ചു. പുല്‍വാമ ഇമ്രാന്‍ ഖാന്റെ നേട്ടമാണെന്നായിരുന്നു ഫവാദ് ചൗധരിയുടെ പ്രസ്താവന.

എന്നാല്‍, സംഭവം വിവാദമായതോടെ വിശദീകരണവുമായി ഫവാദ് ചൗധരി രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ ഒരു തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും പുല്‍വാമയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ വളച്ചെടിച്ചതാണെന്നുമായിരുന്നു മന്ത്രിയുടെ ന്യായീകരണം.

read also: ചൈനയില്‍ നിന്നും പാകിസ്ഥാൻ വാങ്ങിയ വിമാനങ്ങളിൽ പകുതിയും പറത്താന്‍ പോലും കഴിയാത്ത അവസ്ഥയില്‍

‘നമ്മള്‍ ഇന്ത്യയെ അവരുടെ മണ്ണില്‍വെച്ച്‌ തന്നെ ആക്രമിച്ചു. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ സ്വന്തമാക്കിയ ഏറ്റവും വലിയ നേട്ടമാണ് പുല്‍വാമ. ഈ വിജയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പങ്കുണ്ട്’. ഫവാദ് ചൗധരി പറഞ്ഞു. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിന് കീഴിലെ ഏറ്റവും വലിയ നേട്ടമെന്നാണ് ഫവാദ് ചൗധരി പുല്‍വാമ ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്.

പാര്‍ലമെന്റിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.ഫവാദിന്റെ പരാമര്‍ശത്തെ ഇന്ത്യ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മോദി സർക്കാരിനെതിരെ പുൽവാമ ആയുധമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button