KeralaLatest NewsNews

സ്വത്ത് സമ്പാദനം: കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലിംലീഗ് എംഎല്‍എ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. കോഴിക്കോട് വിജിലന്‍സ് ജഡ്ജി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. വിജിലന്‍സ് എസ്പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു.

കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിന്റെ വിശദാംശങ്ങള്‍ നേരത്തെ കോഴിക്കോട് നഗരസഭയില്‍ നിന്നും ഇഡി ശേഖരിച്ചിരുന്നു. ഇഡിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍ പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ അനുവദനീയമായതിലും അധികം വലിപ്പം വീടിനുണ്ടെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വീട് പൊളിച്ചു കളയാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

Read Also: ‘കംപ്യൂട്ടര്‍ ബാബ’യുടെ അനധികൃത കയ്യേറ്റം; പൊളിച്ചടുക്കി ബിജെപി സർക്കാർ

അതേസമയം കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴ പരാതിയില്‍ പി.എസ്.സി മുന്‍ അംഗവും ലീഗ് നേതാവുമായ ടി.ടി ഇസ്മയിലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആറ് മണിക്കൂറോളം സമയം എടുത്താണ് ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഇസ്മയിലിന്റെ മൊഴിയെടുത്തത്. കെ.എം ഷാജിയുമായി ചേര്‍ന്ന് വേങ്ങേരിയില്‍ വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ഇഡിക്ക് കൈമാറിയെന്ന് ഇസ്മയില്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഭൂമി വാങ്ങിയതെങ്കിലും ഷാജിയാണ് വീട് നിര്‍മ്മിച്ചത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച മുഴുവന് രേഖകളും കൈമാറിയെന്നും ഇസ്മയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇതു സംബന്ധിച്ച മൊഴി ശേഖരിക്കാന്‍ ഷാജിയേയും ഭാര്യയേയും വിളിച്ചുവരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button