Latest NewsNewsCrime

ഭാര്യയുടെ പരാതിന്മേൽ യുവാവിന് 10 ലക്ഷം രൂപ പിഴ വിധിച്ച് കോടതി

ദുബായ്: സിഗററ്റ് കുറ്റി ഉപയോഗിച്ച്‌ ഭാര്യയെ പൊള്ളലേല്‍പ്പിച്ചതിനെ തുടർന്ന് യുവാവിന് 10 ലക്ഷം രൂപ പിഴ വിധിച്ച് കോടതി. സംഭവം അബുദാബിയിൽ. ഭാര്യയുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പത്തുലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു.

എന്നാൽ ഭര്‍ത്താവ് തന്നെ പതിവായി മര്‍ദ്ദിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ചവിട്ടി വീഴ്ത്തുകയും വൈദ്യുത ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച്‌ അടിക്കുകയും ചെയ്യാറുണ്ട്. മുഖം മേശപ്പുറത്ത് അടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ സിഗരറ്റ് കഷ്ണം ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുകയും ചെയ്തതായും പരാതിയില്‍ യുവതി ആരോപിച്ചു. ആക്രമണത്തെത്തുടര്‍ന്ന് യുവതിയുടെ ശരീരത്തില്‍ ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് അവര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഒരു മാനസികരോഗാശുപത്രി നല്‍കിയ മറ്റൊരു മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം യുവതിക്ക് വിഷാദം, ഉത്കണ്ഠ, ആശയക്കുഴപ്പം, തീവ്രമായ ഭയം, ഉറക്കമില്ലായ്മ, വിശപ്പ് കുറവ് തുടങ്ങി ഗുരുതരമായ മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

Read Also: ഫോറന്‍സിക് പരിശോധനാ ഫലത്തെ തള്ളാന്‍ പോലീസിന് എങ്ങനെ സാധിക്കും; അട്ടിമറിയെന്ന് കെ.സുരേന്ദ്രന്‍

സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ആക്ഷേപം ശരിയാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കുറ്റം ചെയ്തയായി യുവാവ് പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് താന്‍ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ ഭാര്യ മറ്റൊരാളെ കൊണ്ടുവന്ന് അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് താന്‍ കണ്ടിപിടിച്ചതായും ഭര്‍ത്താവ് പറഞ്ഞു.

കോടതി നിയോഗിച്ച വിദഗ്ധരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യുവതിയുടെ മുഖത്തും തലയോട്ടിയിലും ഒന്നിലധികം മുറിവുകളും ഇടതു കവിളില്‍ വലിയ വീക്കവും ഉണ്ടായിരുന്നു. കൈത്തണ്ട, കൈ, പുറം ഭാഗത്തും പൊള്ളലേറ്റതായും കണ്ടെത്തി. കോടതിയുടെ നിര്‍ദേശ പ്രകാരം യുവതിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി. മാനസികാരോഗ്യ ചികിത്സയും യുവതിക്ക് ലഭ്യമാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കക്ഷികളില്‍ നിന്നും വാദം കേട്ട ശേഷം, ശാരീരിക പരിക്കുകള്‍, ഭൗതികവും മാനസികവുമായ നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് നഷ്ടപരിഹാരമായി യുവാവ് ഭാര്യക്ക് പത്തുലക്ഷം രൂപ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button