Latest NewsNewsIndia

ഭയന്നു വിറച്ച് പാക്കിസ്ഥാന്‍; ബങ്കറുകളും ഇന്ധന സംഭരണ കെട്ടിടങ്ങളും തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ മിസൈലുകള്‍; വീഡിയോ

ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴ് പാക്ക് സൈനികര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ പറയുന്നു.

ന്യൂഡല്‍ഹി: പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ. ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഭയന്നു വിറച്ച പാക്കിസ്ഥാന്‍ സൈന്യത്തിന് ഇന്നലെ ഉണ്ടായത് കനത്ത നഷ്ടം. പാക് ബങ്കറുകള്‍ നശിപ്പിച്ചും ഇന്ധന സംഭരണികള്‍ തകര്‍ത്തെറിഞ്ഞുമുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ കനത്ത നഷ്ടമാണ് ഇന്നലെ പാക്കിസ്ഥാന് ഉണ്ടായത്.

Read Also: ചൈനാവിരുദ്ധ നടപടികളില്‍ പിന്നോട്ടില്ലാതെ ട്രംപ്; നിക്ഷേപങ്ങള്‍ നിരോധിച്ച് ഉത്തരവ്

എന്നാൽ ഇതിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു. ഇന്ത്യന്‍ മിസൈലുകളും റോക്കറ്റുകളും ജമ്മു കശ്മീരിലെ ബാരാമുള്ള, കുപ്വാര, ബന്ദിപോറ ജില്ലകളിലെ ഉറി, നൗഗം, തങ്ദാര്‍, കേരന്‍, ഗുരസ് എന്നിവിടങ്ങളിലെ പാക്ക് ബങ്കറുകള്‍ നശിപ്പിക്കുന്നത് വിഡിയോയില്‍ കാണാം. മറ്റൊരു വിഡിയോയില്‍, ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈല്‍ ഒരു ബങ്കറിനെ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍, പാക്ക് സൈനികന്‍ രക്ഷയ്ക്കായി ഓടുന്നത് കാണാം. വെടിമരുന്ന്, ഇന്ധന സംഭരണ കെട്ടിടങ്ങള്‍, ലോഞ്ച് പാഡുകള്‍ എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്. മോര്‍ട്ടാറുകളും മറ്റു ആയുധങ്ങളും ഉപയോഗിച്ച്‌ ദാവര്‍, കെരണ്‍, ഉറി, നൗഗം തുടങ്ങി നിരവധി ഇന്ത്യന്‍ മേഖലകള്‍ പാക്ക് സൈന്യം ലക്ഷ്യമിട്ടിരുന്നു.കേരന്‍ മേഖലയില്‍ നിന്ന് ചില ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാക്ക് വെടിവയ്പ് ഉണ്ടായത്.

http://

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ ഏഴ് പാക്ക് സൈനികര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ മൂന്ന് പേരും അതിര്‍ത്തി സുരക്ഷാ സേനയിലെ ഒരു സൈനികനുമടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചതായി അധികൃതര്‍ അറിയിച്ചു. മൂന്നു സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്. നവംബര്‍ 7-8 തീയതികളില്‍ മച്ചല്‍ സെക്ടറില്‍ നടന്ന നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു.

http://

shortlink

Related Articles

Post Your Comments

Related Articles


Back to top button