KeralaLatest NewsIndia

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടത് വലത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു ; തീയതിയിൽ മാറ്റമില്ലെന്നറിയിച്ച്‌ ട്രേഡ് യൂണിയനുകള്‍

ന്യൂഡല്‍ഹി: ഈ മാസം പ്രഖ്യാപിച്ച പൊതുപണിമുടക്കില്‍ മാറ്റമില്ലെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. നവംബര്‍ 26നാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നു പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ സംയുക്ത യോഗത്തിനു ശേഷം അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ജന വിരുദ്ധ, അദ്ധ്യാപക-തൊഴിലാളി-കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ നടക്കുന്ന ദേശീയ പണിമുടക്കില്‍ സര്‍വ്വകലാശാല അദ്ധ്യാപകരും പങ്കെടുക്കും എന്ന് അറിയിച്ചു .

നിര്‍ദ്ദിഷ്ട ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജന വിരുദ്ധ തൊഴില്‍ നിയമ ഭേദഗതിയും കര്‍ഷക നിയമഭേദഗതിയും പിന്‍വലിക്കുക എന്ന പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അദ്ധ്യാപകര്‍ സമരത്തിന് അണി നിരക്കുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, ദേശ വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് നടത്തുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ പ്രസ്താവനയില്‍ പറഞ്ഞു.

read also: ഇന്ത്യന്‍ സെെനികരുടെ വേഷത്തില്‍ സംശയാസ്‌പദമായി 11 പേർ, അതീവ സുരക്ഷാ മേഖലയിൽ കണ്ട ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജരേഖകള്‍ പൊലീസ് കണ്ടെടുത്തു

നവംബര്‍ 26ന് പൊതു പണിമുടക്ക് നടത്താനുള്ള ആഹ്വാനത്തോട് രാജ്യമെങ്ങുമുള്ള തൊഴിലാളികള്‍ ആവേശത്തോടെയാണ് പ്രതികരിച്ചതെന്ന് യൂണിയനുകള്‍ അറിയിച്ചു. ഇതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ണതോതില്‍ നടന്നുവരികയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എച്ച്‌.എം.എസ്, എ.ഐ.യു.ടി.യു.സി, ടി.യു.സി.സി, സേവ, എ.ഐ.സി.സി.ടി.യു, എല്‍.പി.എഫ്, യു.ടി.യു.സി എന്നിവ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button