Latest NewsIndiaNews

‘കോൺഗ്രസിന്​ നാഥനില്ല,ബി.ജെ.പിയിൽ അസംതൃപ്​തിയുള്ളവർ കോൺഗ്രസിന്​ വോട്ട്​ ചെയ്യും’; കെജ്​രിവാൾ

ന്യൂഡൽഹി: കോൺഗ്രസ്​ തകർന്നുകൊണ്ടിരിക്കുകയാണെന്നും ദേശീയ തലത്തിൽ പുതിയ ബദൽ വേണമെന്നും ആവശ്യപ്പെട്ട്​ എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ രംഗത്ത് എത്തിയിരിക്കുന്നു.

”കോൺഗ്രസ്​ തകർന്നുകൊണ്ടിരിക്കുകയോ തകർന്നിരിക്കുകയോ ചെയ്​തിരിക്കുന്നു. കോൺഗ്രസിന്​ നാഥനില്ല. ബി.ജെ.പിയിൽ അസംതൃപ്​തിയുള്ളവർ കോൺഗ്രസിന്​ വോട്ട്​ ചെയ്യും. പക്ഷേ കോൺ​ഗ്രസ്​ നേതാക്കൾ ബി.ജെ.പിയുമായി സഹകരിച്ച്​ സർക്കാറുണ്ടാക്കും. നമുക്ക്​ കോൺ​ഗ്രസിന്​ പകരം ദേശീയ തലത്തിൽ പുതിയ ബദൽ വേണം” -കെജ്​രിവാൾ പറഞ്ഞു.

ഡൽഹി സർക്കാർ ദീവാലി ലക്ഷ്​മി പൂജ നടത്തുന്നത്​ മൃദുഹിന്ദുത്വമല്ലേ എന്ന ചോദ്യത്തിന്​ കെജ്​രിവാളി​െൻറ മറുപടി ഇങ്ങനെ ആയിരുന്നു: ”പൂജനടത്തുന്നതിന്​ ആളുകൾ എന്തിനാണ്​ എതിരുനിൽക്കുന്നതെന്ന്​ എനിക്ക്​ മനസ്സിലാകുന്നില്ല. ഭക്തി ഒരു നല്ല കാര്യമാണ്​. നിങ്ങളുടെ ലിബറൽ സുഹൃത്തുക്കളോടും പൂജ നടത്താൻ പറയൂ. അവർക്കും നല്ല സമാധാനം കിട്ടും”.

ഹിന്ദുസ്ഥാൻ ടൈംസ്​ ലീഡേഴ്​സ്​ സമ്മിറ്റിനിടെയായിരുന്നു കെജ്​രിവാളി​െൻറ അഭിപ്രായം അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button